ഇടുക്കിയിലെ കാർഷിക മേഖലയിലക്ക് കരുത്തേകാൻ ഇനി മൊസൈക് ഫേർട്ടിലൈസേഷന്റെ ഉൽപ്പന്നങ്ങൾ

പ്രമുഖ അമേരിക്കൻ മൾട്ടി നാഷണൽ രാസവള കമ്പനിയാണ് മൊസൈക്ക് ഫേർട്ടിലൈസേഷൻ. ചൈന,ബ്രസീൽ അടക്കം 40 രാജ്യങ്ങളിൽ കമ്പനിയുടെ ഉൽപ്പന്നങ്ങൾ വ്യാപിച്ചു കിടക്കുകയാണ്. 100 ത്തെ പ്രവർത്തന പാരമ്പര്യവും കമ്പനിക്കുണ്ട്. സ്വന്തമായി ഖനനം ചെയ്തെടുക്കുന്ന ഉൽപ്പന്നങ്ങളാണ് ലോകമെമ്പാടും വിതരണം ചെയ്യുന്നത്. ഗുണമേന്മയിൽ മറ്റു വളങ്ങളെക്കാൾ മൊസൈക്ക് ഫേർട്ടിലൈസേഷന്റെ ഉൽപ്പന്നങ്ങൾ ഏറെ മുന്നിലും ആണ്.
നാലുവർഷമായി കേരളത്തിൽ എമ്പാടും ഉൽപ്പന്നം വിതരണം ചെയ്യുന്നുണ്ടായിരുന്നു. തുടർന്നാണ് ഇടുക്കി ജില്ലയിലും ഉൽപ്പന്നത്തിന്റെ ലോഞ്ച് നടന്നത്. വെസ്റ്റ ഇന്നോവേഷൻസ് ആണ് ജില്ലയിലെ അംഗീകൃത വിതരണക്കാർ. ജില്ലയിലെ പ്രധാന കാർഷിക ഉൽപ്പന്നങ്ങൾക്കെല്ലാം ഇനി കരുത്തോടെ വളരുവാൻ മൊസൈക്കിന്റെ ഉൽപ്പന്നങ്ങൾ താങ്ങായി ഉണ്ടാകും. കമ്പനി അധികൃതർ ഉൽപ്പന്നത്തെയും ഉപയോഗത്തെയും കൂടുതൽ വിശദീകരിച്ചു.
കേരളത്തിന്റെ വിവിധ ജില്ലകളുടെ കാലാവസ്ഥയ്ക്ക് അനുസരിച്ചുള്ളതും, മണ്ണിന്റെ പി എച്ച് മൂല്യത്തിനും വളങ്ങളും കീടനാശിനികളും ആണ് മൊസൈക്ക് വിതരണം ചെയ്യുന്നത്. പുളിയൻ മലയിൽ ചേർന്ന കമ്പനി ബിസിനസ് ലോഞ്ചും റീ ടൈലർ മീറ്റിലും നിരവധി ആളുകൾ പങ്കെടുത്തു. മൊസൈക്ക് ജനറൽ മാനേജർ ആശിഷ് ലേഘര, റീജണൽ മാനേജർ എസ് ഗോപി, അഗ്രോണമിസ്റ്റ് യോഗാനന്ദ ഗൗഡ, കേരള സ്റ്റേറ്റ് മാനേജർ വൈശാഖ് മുരളി, വെസ്റ്റ ഇന്നോവേഷൻസ് മാനേജിങ് ഡയറക്ടർ സേവ്യർ ജേക്കബ്, ഡയറക്ടർ സിബി എബ്രഹാം തുടങ്ങിയവർ നേതൃത്വം നൽകി.