തൊടുപുഴയിൽ കേരളാ കോൺഗ്രസ് നേതാവ് സമരത്തിനിടെ കുഴഞ്ഞ് വീണ് മരിച്ചു

കേരളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം തൊടുപുഴ ഒളമറ്റം മലേപ്പറമ്പിൽ എം കെ ചന്ദ്രൻ (58) നിര്യാതനായി. വൈദ്യുതി നിരക്ക് വർധനവിന് എതിരെ കേരളാ കോൺഗ്രസ് യുവജന വിഭാഗം കെ എസ് ഇ ബി ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ മാർച്ചിലും ധർണയിലും പങ്കെടുക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. സംസ്കാരം നാളെ ( ചൊവ്വ) 12 ന് വീട്ടുവളപ്പിൽ. ഭാര്യ ഷീല ഒളമറ്റം തുരുത്തിക്കാട്ട് കുടുംബാംഗം. ( കോട്ടയം നാട്ടകം ഗവ. പോളിടെക്നിക് കോളേജ് ജീവനക്കാരി). മക്കൾ: അനിൽകുമാർ എം സി, അനിമോൻ എം സി. മരുമകൾ: ധനലക്ഷ്മി അനിൽകുമാർ. പരേതനായ കുഞ്ഞി (നെല്ലാൻ )ന്റേയും ഗൗരിക്കുട്ടിയുടേയും മകനാണ്.