അയ്യപ്പൻകോവിൽ വെള്ളിലാംകണ്ടത്ത് വീട്ടിൽ മോഷണം

വെള്ളിലാംകണ്ടം ഓലാനിക്കൽ ബിജുവിൻ്റെ വീട്ടിലാണ് കഴിഞ്ഞ രാത്രി മോഷണം നടന്നത്. വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്തായിരുന്നു മോഷണം. വീട്ടിൽ ഉണ്ടായിരുന്ന 2 ലക്ഷത്തോളം രൂപയുടെ വീട്ടുപകരണങ്ങൾ മോഷണം പോയിട്ടുണ്ട്. ബിജുവിൻ്റെ വീടിന് അടിഭാഗത്ത് സൂക്ഷിച്ചിരുന്ന ചെമ്പ് പിത്തള പാത്രങ്ങൾ ഉൾപ്പെടെയുള്ളവയാണ് മോഷണം പോയത്.ബിജുവിൻ്റെ അമ്മ ശാന്തമ്മക്ക് 50 വർഷം മുമ്പ് വിവാഹ സമയം വീട്ടിൽ നിന്നും നല്കിയ ഉപകരണങ്ങളാണ് മോഷണം പോയിരിക്കുന്നത്.
വലിയ വാർപ്പ്, ചെമ്പ് കലം, ചെമ്പ് കുടം, ചെമ്പിൻ്റെ അണ്ടാവ്, ചെമ്പ് കലം, ചെമ്പ് തളിക, പഴയ തേപ്പുപ്പെട്ടി എന്നിവയാണ് മോഷണം പോയത്. വാർപ്പിന് മാത്രം ഏകദേശം ഒന്നര ലക്ഷം രൂപ വിലവരും ബിജു പിതാവ് നടരാജനെയും കൊണ്ട് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നതിനാൽ വീട്ടിൽ ആളുണ്ടായിരുന്നില്ല. .മാതാവ് ശാന്തമ്മ തൊട്ടടുത്ത വീട്ടിലുമായിരുന്നു. ശാന്തമ്മ വീട് വൃത്തിയാക്കാൻ താഴത്തെ നിലയിൽ എത്തിയപ്പോഴാണ് സാധനങ്ങൾ നഷ്ടപ്പെട്ട വിവരം അറിയുന്നത്
മോഷണം നടന്ന വിവരം അറിഞ്ഞ ഉടൻ നാട്ടുകാർ സ്ഥലത്തെത്തുകയും പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും തുടർന്ന് ഇടുക്കി ഡോഗ് സ്കാഡിലെ ജന്നിയും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതികളെ പിടികൂടാനുള്ള അന്വേഷണം കട്ടപ്പന പോലീസ് ആരംഭിച്ചു.