നമ്പികൈഫാമിന്റെ നേതൃത്വത്തിൽ വുമൺസ് ടെയ്ലറിംഗ് ഗ്രാജുവേഷനും ക്രിസ്തുമസ് ആഘോഷവും സംഘടിപ്പിച്ചു

Dec 9, 2024 - 15:12
 0
നമ്പികൈഫാമിന്റെ നേതൃത്വത്തിൽ വുമൺസ് ടെയ്ലറിംഗ് ഗ്രാജുവേഷനും ക്രിസ്തുമസ് ആഘോഷവും സംഘടിപ്പിച്ചു
This is the title of the web page

ഇടുക്കി ജില്ലയിലെ തോട്ടം മേഖലകളിലെയും ആദിവാസി മേഖലകളിലെയും നിർദ്ധന കുടുംബങ്ങൾക്കും ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവർക്കും കഴിഞ്ഞ 10 വർഷക്കാലമായി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനയാണ് നമ്പികൈ ഫാം ചാരിറ്റബിൾ ട്രസ്റ്റ് . തോട്ടം തൊഴിലാളികളായ മാതാപിതാക്കളുടെ മകനായി ജനിച്ച് ഈ മേഖലയിലെ കഷ്ടതകൾക്ക് നടുവിൽ വളർന്ന റൂബൻ ഡാനിയേൽ രാജയ്യയും ഭാര്യ മോനി റൂബൻ ഡാനിയേലുമാണ് ഇതിന്റെ അമരക്കാർ.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഒപ്പം ഇവരുടെ സഹോദരങ്ങളടങ്ങുന്ന ഒരുപറ്റം മനുഷ്യസ്നേഹികളും ഇവർക്ക് അനുകൂലമായി പ്രവർത്തിച്ചുവരുന്നു. കഴിഞ്ഞ 10 വർഷത്തിനിടെ തോട്ടം ആദിവാസി മേഖലകളിൽ ആതുര സേവനം, നിർദ്ധനരായ കുടുംബങ്ങളിലെ സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ട് 300 ഓളം സ്ത്രീകൾക്ക് സ്ത്രീ ശാക്തീകരണ പദ്ധതി പ്രകാരം തയ്യൽ പരിശീലനം, മാനസീക - ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്ക് തൊഴിൽ എന്നിവ നമ്പികൈ ഫാം നൽകി വരുന്നു. 

ഇവർക്ക് ക്രിസ്തുമസ് ആഘോഷമൊരുക്കുന്നതിനും ഒപ്പം തൈയ്യൽ പരിശീലനം പൂർത്തീകരിച്ച വനിതകളെ പ്രവർത്തന മേഖലയിലേക്ക് ആനയിക്കുന്നതിനു മായാണ് നമ്പികൈ ഫാം വുമൺടൈലറിംഗ് ഗ്രാജുവേഷനും ക്രിസ്തുമസ് ആഘോഷ പരിപാടികളും സംഘടിപ്പിച്ചത്. നമ്പികൈ ഫാം അംഗങ്ങളുടെ സ്വാഗതനൃത്ത തോടെയാണ് പരിപാടികൾക്ക് തുടക്കമായത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ആഘോഷ പരിപാടി കളുടെ ഉത്ഘാടന ചടങ്ങിൽ K MG ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ M ഗണേശൻ അധ്യക്ഷനായിരുന്നു.നമ്പികൈ ഫാം അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ റൂബൻ സാമുവൽ രാജയ്യ സ്വാഗതമാശംസിച്ചു. പീരുമേട് MLA വാഴൂർ സോമൻ ആഘോഷ പരിപാടികൾ ഉത്ഘാടനം ചെയ്തുഇടുക്കി M P അഡ്വ: ഡീൻ കുര്യാക്കോസ് ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി.

സംഗീത സംവിധായകനും ഗായകനുമായ സാംസൺ കോട്ടൂർ ക്രിസ്തുമസ് സന്ദേശം നൽകി. തുടർന്ന് തോട്ടം മേഖലകളിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികൾക്ക് കിറ്റുകൾ വിതരണം ചെയ്തു. നമ്പികൈ ഫാമിൽ നിന്നുംതയ്യൽ പരിശീലനം പൂർത്തീകരിച്ച യൂണിറ്റുകൾക്ക് തൈയ്യൽ മെഷീനുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. നമ്പികൈ ഫാം ഇത്രയും കാലം സ്വരൂപിച്ച പുസ്തക ശേഖരം വണ്ടിപ്പെരിയാർ ഗവ: UP സ്കൂൾ പ്രധാനാധ്യാപകൻ സ്കൂളിനായി ഏറ്റുവാങ്ങി.

വണ്ടിപ്പെരിയാർ ധർമ്മാ വലി ബസ് സർവീസിന് ചുക്കാൻ പിടിച്ചവർ, വിവിധ സാമൂഹിക സാംസ്കാരികരാഷ്ട്രീയ പ്രവർത്തന രംഗത്തെ വൃക്തിത്വങ്ങളെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് അടുത്ത ഒരു വർഷക്കാലത്തേക്ക് തങ്ങളുടെ തൊഴിൽ മേഖലയായ സ്വിറ്റ്സർ ലന്റിലേക്ക് തിരിക്കുന്ന നമ്പികൈ ഫാം ഫൗണ്ടർ ഡയറക്ടർ റൂബൻ ദാനിയേൽ രാജയ്യ , മോനി റൂബൻ ദാനിയേൽ എന്നിവരെ വിവിധ മേഖലകളിൽ നിന്നുമുള്ളവർ ആദരിച്ചു.

 DCC ജനറൽ സെക്രട്ടറി ഷാജിപൈനാടത്ത് .കോൺഗ്രസ് വണ്ടിപ്പെരിയാർ മണ്ഡലം പ്രസിഡന്റ് രാജൻ കൊഴുവൻ മാക്കൽ. ഗ്രാമ പഞ്ചായത്തംഗം ഷീലാ കുളത്തിങ്കൽ . മുൻ വാർഡ് മെമ്പർ S ഗണേശൻ .അഫി ട്രസ്റ്റ് ചെയർമാൻ അഡ്വ: ഡോക്ടർ മണികണ്ഠൻ ലക്ഷ്മണൻ . വിവിധ ചർച്ച് ഫാദേഴ്സ് . തുടങ്ങിയവർ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow