ആഷാ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (അഫി ട്രസ്റ്റ് ) യുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്കായുള്ള മൂന്നാമത് ഇടുക്കി ജില്ലാ പാരാകലോത്സവം 2024 ഡിസംബർ 14 ന്

കഴിഞ്ഞ കുറേ വർഷക്കാലമായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഭിന്നശേഷി വിഭാഗക്കാർക്കും അംഗവൈകല്യം സംഭവിച്ച വർക്കും ചലന സഹായികളും മറ്റും വിതരണം ചെയ്യുന്നതിലൂടെയും മറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും ജന ഹൃദയങ്ങളിൽ സ്ഥാനം പിടിച്ച സംഘടനയാണ് ആഷാ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ അഫി ട്രസ്റ്റ് . സംഘടനയുടെ നേതൃത്വത്തിൽ ഭിന്ന ശേഷി വിഭാഗത്തിൽ പെട്ടവർക്ക് ആയുള്ള പാരാകലോത്സവം കഴിഞ്ഞ 3 വർഷക്കാലമായി നടത്തിവരികയാണ്. ഇത്തവണ ലോകഭിന്നശേഷി ദിനത്തിലാണ് പാരാകലോത്സവം സംഘടിപ്പിക്കുന്നത്.
വണ്ടിപ്പെരിയാർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടക്കുന്ന ഇത്തവണത്തെ പാരാകലോത്സവത്തിൽ ജില്ലയിലെ വിവിധ ഭിന്നശേഷി സ്ക്കൂളുകളിൽ നിന്നുമുള്ള 250 ഓളം പേർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ വണ്ടിപ്പെരിയാർ ഓഫീസിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഗ്രൂപ്പ് ഡാൻസ്.,തീ മാറ്റിക്ക് ഫാഷൻ ഷോ, നാടോടി നൃത്തം,. ഗാനാലാപനം സിങ്കിൾ,. നാടൻ പാട്ട്,. കഥാ പ്രസംഗം,. മോണോ ആക്ട് ., ഫാൻസിഡ്രസ്സ് .,പെൻസിൽ ട്രോയിംഗ് .,കളറിംഗ് .,തുടങ്ങിയ മത്സര ഇനങ്ങളാണ് പാരാകലോത്സവത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വാർത്താ സമ്മേളനത്തിൽ അഫി ട്രസ്റ്റ് ചെയർമാൻ അഡ്വ: ഡോക്ടർ മണികണ്ഡൻ ലക്ഷ്മണൻ,. കേരളാ സ്റ്റേറ്റ് കോഡിനേറ്റർ K കുമാർ വാളാടി,. ജില്ലാ കോഡിനേറ്റർ ST രാജ് . ഭാരവാഹികളായ സെൽവം സാർ .,M ഗണേശൻ .,M ഹരിദാസ് .,ഉഷ രാജു, M രാമു, ഷൈബൻ,. സെൽവ റാണി തുടങ്ങിയവർ സംസാരിച്ചു.