പീരുമേട് ടീ കമ്പനി തുറക്കുമെന്ന അവസാന പ്രതീക്ഷയും അസ്തമിച്ചു. കമ്പനിയുടെ ചീന്തലാര്‍, ലോണ്‍ട്രി ഫാക്ടറികള്‍ പൊളിച്ചുവില്‍ക്കാന്‍ നടപടി തുടങ്ങി
24 വര്‍ഷങ്ങളായി പൂട്ടിക്കിടക്കുന്ന പീരുമേട് ടി കമ്പനിയുടെ ചീന്തലാര്‍ ലോണ്‍ ട്രിറ ഫാക്ടറികള്‍ പൊളിച്ചു നീക്കുവാന്‍ നടപടി ആരംഭിച്ചു ഏറെ പ്രതിഷേധങ്ങള്‍ക്ക് ശേഷം കോടതിയുടെ അനുമതിയോടുകൂടിയാണ് ഫാക്ടറികള്‍ പൊളിച്ച് വില്‍ക്കുന്നത് ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മ്മിച്ചതാണ് രണ്ട് പാര്‍ട്ടികളും രണ്ടായിരത്തില്‍ തോട്ടം ഉപേക്ഷിച്ച ഉടമ പോകുമ്പോള്‍ 1300 സ്ഥിരം തൊഴിലാളികളും അത്രതന്നെ താല്‍ക്കാലിക തൊഴിലാളികളും 33 ഓഫീസ് ജീവനക്കാരുമാണ് ഉണ്ടായിരുന്നത് പീരുമേട് ടീ കന്പനി 24 വര്‍ഷമായി പൂട്ടിക്കിടക്കുകയാണ്.
ഇത് തുറക്കണമെന്ന് ആവശ്യപ്പെട്ട് ഒട്ടേറെ പ്രക്ഷോഭം തൊഴിലാളികള്‍ നടത്തി. എന്നെങ്കിലും തോട്ടം തുറക്കുമെന്ന പ്രതീക്ഷയിലായിരുന്നു അവര്‍. എന്നാല്‍, പീരുമേട് കോടതിയുടെ അനുമതിയോടെ ഉടമ ചൊവ്വാഴ്ച ഫാക്ടറികള്‍ പൊളിക്കാന്‍ തുടങ്ങുകയായിരുന്നു. തോട്ടം പൂട്ടുന്നതിന് മുന്‍പുമുതല്‍ ഗ്രാറ്റ്വിറ്റി, ബോണസ്, ശമ്പളം തുടങ്ങി വിവിധ തരത്തില്‍ തൊഴിലാളികള്‍ക്ക് കമ്പനി പണം നല്‍കുന്നുണ്ട്. കുടിശ്ശിക നല്‍കാനെന്ന പേരില്‍ കഴിഞ്ഞ ജൂണില്‍ ഉടമ ഒരുകോടി രൂപയ്ക്ക് സ്വകാര്യ കമ്പനിക്ക് ഫാക്ടറികള്‍ വിറ്റു. ജൂലായ് 15-ന് ഫാക്ടറി പൊളിക്കുമെന്ന് സ്വകാര്യ കമ്പനി ട്രേഡ് യൂണിയനെ അറിയിച്ചതോടെയാണ് തൊഴിലാളികള്‍ വിവരം അറിയുന്നത്.
സംയുക്ത ട്രേഡ് യൂണിയന്‍ ഫാക്ടറി വിലയ്ക്കുവാങ്ങിയ കമ്പനിയെ എതിര്‍പ്പറിയിച്ചു. തുടര്‍ന്ന് തോട്ടം ഉടമ കോടതിയെ സമീപിച്ചു. തൊഴിലാളികള്‍ക്ക് നല്‍കാനുള്ള കുടിശ്ശിക നല്‍കാതെ ഫാക്ടറി പൊളിക്കുന്നതിനെ കോടതിയില്‍ ട്രേഡ് യൂണിയനും എതിര്‍ത്തു.ഡിസംബര്‍ 13-ന് തുക നല്‍കാമെന്ന് തോട്ടം ഉടമ സത്യവാങ് മൂലം നല്‍കി. തുടര്‍ന്നാണ് ഫാക്ടറി പൊളിക്കാന്‍ കോടതി അനുമതി നല്‍കിയത്. ചൊവ്വാഴ്ച ഫാക്ടറിയുടെ ചുറ്റുമുള്ള കാട് വെട്ടിമാറ്റിത്തുടങ്ങി. കൊളുന്തുസംസ്‌കരിക്കുന്ന സി.ടി.സി. മെഷീന്‍ ഉള്‍പ്പെടെ തറയില്‍ ഉറപ്പിച്ചിട്ടുള്ള സാമഗ്രികള്‍ പരിശോധിച്ചു. ജനറേറ്ററുകള്‍, മോട്ടോറുകള്‍ ഉള്‍പ്പെടെ വിലപിടിപ്പുള്ളവ മോഷണം പോയിട്ടുണ്ടെന്ന് ഫാക്ടറി വാങ്ങിയവര്‍ പറഞ്ഞു.
2000-ല്‍ തോട്ടം ഉപേക്ഷിച്ച് ഉടമ പോകുമ്പോള്‍ 1300 സ്ഥിരം തൊഴിലാളികളും അത്രയും താത്കാലിക തൊഴിലാളികളും 33 ഓഫീസ് ജീവനക്കാരുമാണുണ്ടായിരുന്നത്. സംയുക്ത ട്രേഡ് യൂണിയന്‍ വീതിച്ചുനല്‍കിയ പ്ലോട്ടുകളില്‍ കൊളുന്തു നുള്ളി വില്‍പ്പന നടത്തിയും കൂലിപ്പണി ചെയ്തുമാണ് അന്നുമുതല്‍ തൊഴിലാളികള്‍ ഉപജീവനം നടത്തുന്നത്.ഫാക്ടറികള്‍ പൊളിച്ചു നീക്കുന്ന തോടുകൂടി തോട്ടം തുറക്കുമെന്ന് തൊഴിലാളികളുടെ പ്രതീക്ഷയും അസ്തമിച്ചു.