ആറാമത് റെയിന്‍ ഇന്റര്‍നാഷണല്‍ നേച്ചര്‍ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി
റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ്, ബേര്‍ഡ്സ് ക്ലബ് ഇന്റര്‍നാഷണല്‍, എംജി സര്‍വകലാശാല എന്‍.എസ്.എസ് എന്നിവരുടെ നേതൃത്വത്തിലാണ് കട്ടപ്പനയിൽ ഫിലിം ഫെസ്റ്റിവെൽ സംഘടിപ്പിക്കുന്നത്.കട്ടപ്പന സന്തോഷ് തിയറ്റര്‍, മിനി സ്റ്റേഡിയം, ഓസാനം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് പ്രദര്‍ശനം. 20 രാജ്യങ്ങളില്‍ നിന്നുള്ള പരിസ്ഥിതി പ്രമേയമായുള്ള 70 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. പ്രവേശനം സൗജന്യമാണ്. മിനി സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങ് എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രോഫ. ഡോ. അരവിന്ദകുമാര്‍ ഉദ്ഘാടനം ചെയ്യുതു .ഡിസംബര്‍ 4, 5 തീയതികളിലാണ് ഫിലിം ഫെസ്റ്റിവൽ നടക്കുന്നത് . സൗജന്യമായി ഫെസ്റ്റിവെല്ലിൽ പങ്കെടുക്കാവുന്നതാണ്.