ഇടുക്കി ജില്ലയിലെ ചെക്ക് ഡാം, വിസിബി നിർമാണത്തിനായി 25 കോടി അനുവദിച്ചു: മന്ത്രി റോഷി അഗസ്റ്റിൻ

Dec 3, 2024 - 07:13
 0
ഇടുക്കി ജില്ലയിലെ ചെക്ക് ഡാം, വിസിബി നിർമാണത്തിനായി 25 കോടി അനുവദിച്ചു: മന്ത്രി റോഷി അഗസ്റ്റിൻ
This is the title of the web page

 ഇടുക്കി ജില്ലയിലെ വാഴത്തോപ്പ്, വാത്തികുടി, നെടുങ്കണ്ടം, മരിയാപുരം പഞ്ചായത്തുകളിൽ ജലസേചന ആവശ്യത്തിനായി ജലം തടഞ്ഞ് നിർത്തുന്നതിനും കൃഷി ഭൂമിയുടെ സംരക്ഷണത്തിനുമായി ചെക്ക് ഡാം നിർമിക്കുന്നതിനും വിസിബി നിർമിക്കുന്നതിനുമായി KIIFB വഴി 25 കോടി രൂപ അനുവദിച്ചതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.വാഴത്തോപ്പ് പഞ്ചായത്ത് രണ്ടാം വാർഡിൽ സെമിനാരിപ്പടിക്ക് സമീപം പാൽക്കുളംതോടിനു കുറുകെ ചെക്ക് ഡാം കം ബ്രിഡ്‌ജ് നിർമിക്കുന്നതിനായി 8.32 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

തടിയംപാട് നിന്നും മൃഗാശുപത്രിക്ക് സമീപത്തുകൂടി കടന്നു പോകുന്ന ഭൂമിയാൻകുളം റോഡിനും അശോക കവലയിൽ നിന്നും മഞ്ഞപ്പാറ മുളകുവള്ളി വഴി മണിയാറൻകുടിക്ക് കടന്നു പോകുന്ന റോഡും തമ്മിൽ സെമിനാരി പടി ഭാഗത്തു വെച്ച് ബന്ധിപ്പിച്ചു കൊണ്ടാണ് ചെക്ക് ഡാം കം ബ്രിഡ്‌ജ് നിർമിക്കുക. ഇതോടെ സമീപത്തുള്ള കൃഷികൾക്ക് ജലസേചനം സാധ്യമാകുന്നതിനും തടിയംപാട് നിന്ന് ഗതാഗതത്തിനായി സുരക്ഷിതമായൊരു പാലം കൂടി തുറന്നു നൽകുവാനും സാധിക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

നെടുങ്കണ്ടം പഞ്ചായത്തിലെ പതിനൊന്നാം വാർഡും വാത്തിക്കുടി പഞ്ചായത്തിലെ എട്ടാം വാർഡും തമ്മിൽ ബന്ധിപ്പിച്ച് മഠംപടി ഭാഗത്ത് ചിന്നാറിന് കുറുകേ ചെക്ക് ഡാം കം ബ്രിഡ്‌ജ് നിർമിക്കുന്നതിന് 9.22 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. പഞ്ചായത്തുകളുടെ അതിർത്തി കൊന്നത്തടി വാത്തികുടി നെടുങ്കണ്ടം മേഖലയായ പ്രദേശത്തെ ജലസേചനത്തോടൊപ്പം ടൂറിസം സാദ്ധ്യതകൾ കൂടി പ്രയോജനപ്പെടുത്തുകയാണ് പദ്ധതി വഴി ലക്ഷ്യമിട്ടിരിക്കുന്നത്.

മരിയാപുരം പഞ്ചായത്തിലെ പതിനൊന്നാം വാർഡിനെയും വാഴത്തോപ്പ് പഞ്ചായത്തിലെ പത്താം വാർഡിനെയും തമ്മിൽ ബന്ധിപ്പിച്ച് പെരിയാർ നദിക്ക് കുറുകെ വെള്ളക്കയം ഭാഗത്ത് വിസിബി കം ക്രോസ്സ് വേ നിർമ്മിക്കുന്നതിനും അനുമതിയായി. പ്രളയത്തിൽ തകർന്ന് പോയ വെള്ളക്കയം നടപ്പാലത്തിനു പകരമായി ചെറിയ വാഹനങ്ങൾ കടന്നു പോകത്തക്കവിധം ഗതാഗത സൗകര്യം ഒരുക്കുന്നതിനും ഇതിലൂടെ കഴിയും. ചെറുതോണി നേര്യമംഗലം റോഡിന് സമീപത്തുകൂടി കടന്നു പോകുന്ന വീതി കൂടിയ പുഴ ആയതിനാൽ ഇവിടെ ഏറെ ടൂറിസം സാധ്യതകളാണ് ഉള്ളത്.

 ഇതോടൊപ്പം പഴയ ചെറുതോണി പാലത്തിനു സമീപം സംരക്ഷണ ഭിത്തി നിർമ്മിക്കുന്നതും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനായി 7.30 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.മുൻ കാലങ്ങളെ അപേക്ഷിച്ച് വരൾച്ച രൂക്ഷമായി വരുന്നതിനെ പ്രതിരോധിക്കുന്നതിനായി പുഴകളിലെയും തോടുകളിലെയും ഒഴുക്ക് വെള്ളം പരാമാവധി തടഞ്ഞ് നിർത്തി മണ്ണ് ഈർപ്പം ഉള്ളതാകുന്നതിനും കാർഷിക മേഖലയിൽ കാണുന്ന വരൾച്ച പരിഹരിക്കുന്നതിനും കർഷകരെ ആധുനിക രീതിയിൽ കൃഷി ചെയ്യുന്നതിനു സജ്ജരാക്കുന്നതിന് ഡ്രിപ് ഇറിഗേഷൻ ഉൾപ്പെടെയുള്ള വിവിധ പദ്ധതികൾ ജലസേചന വകുപ്പ് മുഖേന നടത്തി വരുന്നുണ്ട്. പുതുതായി നിർമിക്കുന്ന തടയണകൾ ജലസേചനത്തോടൊപ്പം ജില്ലയുടെ ടൂറിസം സാദ്ധ്യതകൾ കൂടെ ലക്ഷ്യമിടുന്നതായി മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു

What's Your Reaction?

like

dislike

love

funny

angry

sad

wow