പൂർവ്വ വിദ്യാർത്ഥി അധ്യാപക സംഗമം നടത്തി

Dec 2, 2024 - 19:14
 0
പൂർവ്വ വിദ്യാർത്ഥി അധ്യാപക സംഗമം നടത്തി
This is the title of the web page

തൊടുപുഴ ന്യൂമാൻ കോളേജിൽ ഇക്കണോമിക്സ് അലുമ്നി അസോസിയേഷന്റെ ഇരുപത്തിയൊന്നാം വാർഷിക യോഗം നടന്നു. 1967 ബാച്ച് മുതലുള്ള പൂർവ്വ വിദ്യാർത്ഥികളും മുൻ അധ്യാപകരും പങ്കെടുത്തു. ന്യൂമാൻ കോളേജിലെ സാൻജോ ഹാളിൽ നടന്ന യോഗത്തിൽ അലുമ്നി അസോസിയേഷൻ പ്രസിഡന്റ് ജിൽസ് അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു. തൊടുപുഴ നഗരസഭ ചെയർപേഴ്സൺ പ്രൊഫ. ജെസി ആന്റണി, ന്യൂമാൻ കോളേജ് മുൻ പ്രിൻസിപ്പാൾ ഫാ. പോൾ നെടുമ്പുറം, മുൻ അധ്യാപിക പ്രൊഫ. ഗ്രേസി മാത്യു, ന്യൂമാൻ കോളേജ് പ്രിൻസിപ്പാൾ ഡോ. ജെന്നി കെ. അലക്സ് , അസോസിയേഷൻ സെക്രട്ടറി ജോമറ്റ് ജോർജ് , സാമ്പത്തിക ശാസ്ത്ര വിഭാഗം മേധാവി സേവ്യർ കുര്യൻ, , മാവിൻ സി. എന്നിവർ പ്രസംഗിച്ചു. അധ്യാപകരും പൂർവ വിദ്യാർത്ഥികളും തങ്ങളുടെ കലാലയ സ്മരണകളും അനുഭവങ്ങളും പങ്കുവെച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 മികച്ച ബിരുദ വിദ്യാർത്ഥിക്കായി ഇക്കണോമിക്സ് അലുമ്നി അസോസിയേഷൻ ഏർപ്പെടുത്തിയിട്ടുള അഡ്വക്കേറ്റ് TD. എൽദോ മെമ്മോറിയൽ എൻഡോവ്മെന്റ് കുമാരി എഡ്‌ന അന്ന വയലറ്റ്നു നൽകി. 2024 അധ്യയന വർഷം ബിരുദാനന്തര ബിരുദത്തിൽ യൂണിവേഴ്സിറ്റി റാങ്ക് നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. അലുമ്നി അസോസിയേഷന്റെ 2025 വർഷത്തെ കലണ്ടർ ഫാ. പോൾ നെടുമ്പുറം പ്രകാശനം ചെയ്തു. തുടർന്ന് വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow