മലയോര ഹൈവേയിൽ ഉപ്പുതറ പരപ്പിന് സമീപം മണ്ണിടിഞ്ഞു വീണു ഗതാഗതം തടസപ്പെട്ടു

കുട്ടിക്കാനം-പുളിയൻ മല മലയോര ഹൈവേയിൽ പരപ്പ് പാറമടക്കു സമീപം വലിയ തോതിൽ മണ്ണം കല്ലും ഇടിഞ്ഞു വീണതിനെ തുടർന്ന് ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.ജെ സി ബി ഉപയോഗിച്ച് വാഹനങ്ങൾക്കു കടന്നു പോകാവുന്ന തരത്തിൽ മണ്ണ് നീക്കം ചെയ്താണ് ഗതാഗതം പുനസ്ഥാപിച്ചത്. എന്നാൽ ഏതാനും മണിക്കൂറുകൾക്കു ശേഷം ഇതിനു തൊട്ടടുത്തായി വീണ്ടും മണ്ണിടിഞ്ഞ് ഗതാഗതതടസമുണ്ടാകുകയും പിന്നീട് ഗതാഗതം പുനസ്ഥാപിക്കുകയുമായിരുന്നു.കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് ശക്തമായ മഴയാണനുഭവപ്പെട്ടത്.മഴ തുടർന്നാൽ ഈ പ്രദേശത്ത് ഇനിയും മണ്ണിടിച്ചിലിനു സാദ്ധ്യത ഏറെയാണ്.