മൂന്നാറിൽ ജനവാസ മേഖലയിൽ നിന്നും പിൻവാങ്ങാതെ കാട്ടുകൊമ്പൻ പടയപ്പ

Dec 2, 2024 - 18:47
 0
മൂന്നാറിൽ ജനവാസ മേഖലയിൽ നിന്നും പിൻവാങ്ങാതെ കാട്ടുകൊമ്പൻ പടയപ്പ
This is the title of the web page

കാടുകയറാതെ മൂന്നാറിലെ ജനവാസ മേഖലയിൽ തന്നെ തുടരുകയാണ് കാട്ടു കൊമ്പൻ പടയപ്പ.ഇന്ന് രാവിലെ ദേവികുളം മാനില എസ്റ്റേറ്റിന് സമീപം കാട്ടാനയെത്തി.പ്രദേശത്ത് കാട്ടാന കൃഷിനാശം വരുത്തി. കാട്ടാന ജനവാസ മേഖലക്ക് സമീപം നിലയുറപ്പിച്ചിരിക്കുന്നതിനാൽ പ്രദേശത്തെ കുടുംബങ്ങൾ ആശങ്കയിലാണ്.ജനവാസ മേഖലയിലൂടെ ചുറ്റിത്തിരിയുന്ന കാട്ടാനയെ കാടു കയറ്റണമെന്ന ആവശ്യം ശക്തമാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ദിവസങ്ങൾക്ക് മുമ്പ് കുട്ടികളുമായി പോയ സ്കൂൾ ബസിന് നേരെ പടയപ്പ പാഞ്ഞടുത്തിരുന്നു. മുമ്പ് മഴക്കാലങ്ങളിൽ കാട്ടുകൊമ്പൻ ഏറിയ പങ്കും വനത്തിനുള്ളിലായിരുന്നു കഴിഞ്ഞിരുന്നത്.പിന്നീട് വേനൽ കനക്കുന്നതോടെ തീറ്റ തേടി ജനവാസമേഖലയിൽ ഇറങ്ങുകയായിരുന്നു പതിവ്. എന്നാൽ ഇത്തവണ മഴക്കാലത്തും കാട്ടാന ജനവാസമേഖലയിൽ നിന്നും കാടുകയറിയില്ല. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി കാട്ടാന ആക്രമണ സ്വഭാവം പുറത്തെടുക്കുന്നതും ആശങ്ക ഉയർത്തുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow