നിരവധി മോഷണ കേസുകളിലെ പ്രതി ഇടുക്കി അടിമാലി പോലീസിന്റെ പിടിയിൽ

സംസ്ഥാനത്തുടനീളം നിരവധി മോഷണ കേസുകളിൽ പ്രതിയായ പൊട്ടൻകാട് ടി കമ്പനി സ്വദേശി പുളിക്കകുന്നേൽ കീരി രതീഷ് എന്നു വിളിക്കുന്ന രതീഷ് സുകുമാരൻ (47) ആണ് അടിമാലി പോലീസിന്റെ പിടിയിലായത്.കഴിഞ്ഞ മാസം ചീനകനാലിൽ ഹോസ്റ്റൽ ജീവനക്കാരിയുടെ 13000 രൂപാ മോഷ്ടിച്ച് കടന്നു കളഞ്ഞിരുന്നു. സമാന രീതിയിൽ കഴിഞ്ഞമാസം ആറിന് അടിമാലിയിലെ സ്വകാര്യ മലഞ്ചരക്ക് സ്ഥാപനത്തിൽ നിന്നും 14500 രൂപ ഇയാൾ മോഷ്ടിചിരുന്നു.
രണ്ടു മോഷണങ്ങളുടെയും സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു. ഇതേ തുടർന്ന് അടിമാലി പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. അടിമാലി സിഐ പ്രിൻസ് ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.2003 മുതൽ നിരവധി തവണ ജയിൽവാസം അനുഭവിക്കുകയും ചെയ്ത ആളാണ് രതീഷ്.
ഏറ്റവും ഒടുവിൽ ജയിൽ ശിക്ഷ പൂർത്തീകരിച്ച് നാലുമാസം മുൻപാണ് രതീഷ് പുറത്തിറങ്ങിയത്. ഇതിനിടെയാണ് അടിമാലിയിൽ എത്തി മോഷണം നടത്തിയത്. കാക്കി വസ്ത്രം ധരിച്ച് ഡ്രൈവർ എന്ന് പരിചയപ്പെടുത്തിയാണ് രതീഷ് ഭൂരിഭാഗം മോഷണങ്ങളും നടത്തുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.