കട്ടപ്പനയിൽ ലോട്ടറി വിൽപനക്കാരിയെ കബളിപ്പിച്ച് ലോട്ടറി ടിക്കറ്റുകൾ തട്ടിയെടുത്തയാൾ പോലീസ് പിടിയിൽ

കട്ടപ്പനയിൽ ലോട്ടറി വിൽപനക്കാരിയെ കബളിപ്പിച്ച് ലോട്ടറി ടിക്കറ്റുകൾ തട്ടിയെടുത്ത ആളെ പോലീസ് പിടികൂടി .നവംബർ 2 ശനിയാഴ്ച വൈകിട്ട് 3 മണിയോടെ കട്ടപ്പന സംഗീത ജംഗ്ഷന് സമീപമാണ് സംഭവം. വ്യാപാര സ്ഥാപനത്തിന് മുന്നിൽ നിന്ന ആൾ ലോട്ടറി വില്പനക്കാരിയായ തൂക്കുപാലം സ്വദേശി വെട്ടത്ത് കിഴക്കേതിൽ ഗീതയുടെ പക്കൽ നിന്നും അഞ്ച് സെറ്റ് ലോട്ടറികബളിപ്പിച്ച് കൈക്കലാക്കുകയായിരുന്നു.
ആദ്യം 300 രൂപ നൽകുകയും ബാക്കി പണം തരാം എന്ന് പറയുകയും ചെയ്തു. ഇതിനിടെ ഗീതയുടെ കൈയ്യിലുള്ള ടിക്കറ്റ് വാങ്ങാൻ വേറെ ഒരാൾ വരികയും ചെയ്തു. ഈ സമയത്ത് ഇതു വഴി വന്ന ഓട്ടോയിൽ കയറി ഇയാൾ കടക്കുകയായിരുന്നു. സമീപത്തെ സി സി ടി വി ക്യാമറയിൽ പതിഞ്ഞ ഇയാളുടെ ചിത്രം പോലീസിന് കൈമാറിയിരുന്നു .ഇന്ന് ഐശ്വര്യ തിയേറ്ററിൽ സിനിമയ്ക്ക് എത്തിയ പ്രതിയെയാണ് പോലീസ് പിടികൂടിയത് '.