കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെന്റ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ ഇടുക്കി ജില്ലാ കൺവെൻഷൻ കട്ടപ്പനയിൽ നടന്നു

റോട്ടറി ക്ലബ് ഓഫ് ഹെറിറ്റേജ് ഹാളിൽ വച്ചാണ് കൺവൻ നടന്നത്.വഴിയോരകച്ചവടത്തിനെതിരായും വാടക നൽകി വസ്ത്ര വ്യാപാരം നടത്തുന്നവർക്ക് 18% ജി എസ് ടി ഏർപ്പെടുത്തിയതിലും പ്രതിക്ഷേധിച്ച് സമര പരിപാടികളിലേക്ക് നീങ്ങുമെന്ന് KTGA യുടെ ജില്ലാ കൺവൻഷനിൽ തീരുമാനിച്ചു. കൂടാതെ കുത്തകകളുടെ ഓൺലൈൻ ബിസിനസ് കൂടി വരുന്ന സാഹചര്യത്തിൽ സാധാരണ കച്ചവടക്കാർ നേരിടുന്ന പ്രതിസന്ധി ഒഴിവാക്കുന്നതിന് സർക്കാരിന്റെ ഭാഗത്തു നിന്നും ഇടപെടലുണ്ടാവണമെന്നാണ് KTGA ആവശ്യപ്പെടുന്നത്.
യോഗത്തിൽ കട്ടപ്പന മർച്ചൻ്റ് അസോസിയേഷൻ ഭാരവാഹികളായ സാജൻ ജോർജ്, സിജോമോൻ ജോസ്, ജോഷി കുട്ടട, കെ.പി.ബഷീർ എന്നിവർക്ക് സ്വീകരണം നൽകി. ജനറൽ സെക്രട്ടറി അഹമ്മദ് കബീർ, ജില്ലാ ട്രഷറർ അനസ് പി അസീസ്, കട്ടപ്പന മേഖല പ്രസിഡണ്ട് സന്തോഷ് ദേവസ്യ, അടിമാലി മേഖല പ്രസിഡണ്ട് സനൂപ് റ്റി.എം.,തൊടുപുഴ മേഖല പ്രസിഡണ്ട് റോബിൻസ് ഹിന്ദുസ്ഥാൻ,കുമളി മേഖലാ പ്രസിഡണ്ട് TK തോമസ്, ജില്ലാ ജോയിൻ സെക്രട്ടറി ഷൈജോ ഫിലിപ്പ്, ജോയിൻ സെക്രട്ടറി അലൻ നിരവത്ത് തുടങ്ങിയവർ സംസാരിച്ചു.