ഇരട്ടയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്ത ആനന്ദ് സുനിൽ കുമാറിന് സ്വീകരണം നൽകി
നാങ്കുതൊട്ടി പൗരസമിതിയുടെ നേതൃത്വത്തിലാണ് ഇരട്ടയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിന് സ്വീകരണം നൽകിയത്.ഫ്രണ്ട്സ്, തണൽ, കർഷക മിത്രം,ചൈത്രം, യുവശക്തി എന്നീ SHG കളും ഓട്ടോ റിക്ഷ തൊഴിലാളികളും വ്യാപാരികളും ലോട്ടറി അസോസിയേഷനും ചേർന്നാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചത്. നാങ്കുതൊട്ടി സെന്റ് ജോർജ് ചർച്ച് വികാരി ഫാ. കുര്യൻ പൊടിപാറ ഉത്ഘാടനം ചെയ്തു.
SNDP തുളസിപ്പാറ ശാഖായോഗം പ്രസി. ഷിബു സത്യൻ പ്രസിഡന്റിനെ പൊന്നാടയണിയിച്ച് സ്വീകരിച്ചു. സംഘാടക സമിതി ചെയർമാൻ നിഖിൽ മണ്ണിപ്ലാക്കൽ അധ്യക്ഷനായിരുന്നു. സ്വീകരണത്തിനുശേഷം പ്രസിഡന്റഡ് ആനന്ദ് സുനിൽകുമാർ മറുപടി പ്രസംഗം നടത്തി. കൺവീനർ അനിൽ മുങ്ങാം മാക്കൽ, റെനു വെള്ളക്കട തുടങ്ങിയവർ സംസാരിച്ചു.