ഓംബുഡ്സ്മാൻ സിറ്റിംഗ് ഡിസംബർ 4 ന്
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീൺ) എന്നീ പദ്ധതികളുമായി ബന്ധപ്പെട്ട് പരാതികൾ സ്വീകരിക്കുന്നതിനായി ഡിസംബർ 4 ബുധനാഴ്‌ച രാവിലെ 11 മണിക്ക് അടിമാലി ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഓംബുഡ്സ്മാൻ സിറ്റിംഗ് നടത്തും. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീൺ) എന്നീ പദ്ധതികളുമായി ബന്ധപ്പെട്ട പുതിയ പരാതികൾ തൊഴിലാളികൾക്കക്കും പൊതുജനങ്ങൾക്കും ജനപ്രതിനിധികൾക്കും നേരിട്ട് നൽകവുന്നതാണ്.
പരാതി നേരിട്ട് നൽകാൻ കഴിയാത്തവർക്ക് സാധാരണ തപാൽ മുഖേനയോ, ഇ-മെയിൽ (ombudsmanidk@gmail.com) മുഖേനയോ നൽകാം. സിറ്റിംഗിൻ്റെ ഭാഗമായി മന്നംകാല ഭാഗത്തെ റോഡിനെപറ്റി വാട്‌സാപ്പിൽ ലഭിച്ച OMB.347/MGNREGA/IDK/2024 നമ്പർ പരാതിയിന്മേലും പഞ്ചായത്ത് അംഗം ഇരട്ടവേതനം കൈപ്പറ്റിയെന്ന ജോയിസൺ സമർപ്പിച്ച OMB.428/MGNREGA/IDK/2024 നമ്പർ പരാതിയിന്മേലും ഹിയറിംഗ് നടത്തും.. ഹിയറിംഗിൽ അടിമാലി ബ്ലോക്ക് പഞ്ചായത്ത് അംഗം, ഗ്രാമപഞ്ചായത്ത് 14-ാം വാർഡ് അംഗം സനിത സജി. പ്രവൃത്തികളുടെ മേറ്റുമാർ, പരാതിക്കാരൻ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവർ ആവശ്യമായ രേഖകളുമായി ഹാജരാകണം.