ഹെപ്പറ്റൈറ്റിസ് -ബി പ്രതിരോധ വാക്‌സിൻ അടക്കം പല അത്യാവശ്യ മരുന്നുകകളും മെഡിക്കൽ സ്റ്റോറുകളിൽ ലഭ്യമല്ലെന്ന് പരാതി

Nov 29, 2024 - 17:47
 0
ഹെപ്പറ്റൈറ്റിസ് -ബി പ്രതിരോധ വാക്‌സിൻ അടക്കം പല 
അത്യാവശ്യ മരുന്നുകകളും  മെഡിക്കൽ സ്റ്റോറുകളിൽ ലഭ്യമല്ലെന്ന് പരാതി
This is the title of the web page

ഹെപ്പറ്റൈറ്റിസ് - ബി (Hepatitis -B) രോഗത്തിന് ഉപയോഗിക്കുന്ന പ്രതിരോധ വാക്സിൻ ജനീ വാക്‌ - ബി (Gene vac- B ), ചുഴലി രോഗികൾക്ക് നൽകുന്ന വാൾപാരിൻ - 200 (valparin-200 - valproate Oral solution ), പ്രമേഹ രോഗികൾ ദിവസവും ഉപയോഗിക്കുന്ന ഇൻസുലിൻ ഇൻജെക്ഷൻ മിസ്റ്റാർഡ് 30 പെൻ ഫിൽ ( Mixtard 30 penfill - insulin injection ),  എന്നീ മരുന്നുകളാണ് മെഡിക്കൽ ഷോപ്പുകളിൽ ഇപ്പോൾ ലഭിക്കുന്നില്ലെന്ന് പരാതി ഉയർന്നിരിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇതിൽ ഹെപ്പറ്റൈറ്റിസ്-ബി പ്രതിരോധ വാക്‌സിൻ മെഡിക്കൽ ഷോപ്പുകളിൽ ലഭ്യമല്ലാതായിട്ട് മാസങ്ങളായി. സർക്കാർ ആശുപത്രികളിലും ഇത്‌ ലഭ്യമല്ലെന്നാണ് അറിയുന്നത്. മുകളിൽ പറഞ്ഞ മറ്റു രണ്ട് അത്യാവശ്യ മരുന്നുകളും കിട്ടാതായിട്ട് ദിവസങ്ങളായി. ഏതെങ്കിലും കടകളിൽ ഈ മരുന്നു പഴയ സ്റ്റോക്ക് ഇരിപ്പുണ്ടെങ്കിൽ വാങ്ങനായി ആളുകൾ ഓട്ടത്തിലാണ്. ഒരാഴ്ച മുൻപ് ആലപ്പുഴ സ്വദേശിയായ ഒരാൾ തിരുവനന്തപുരത്തുള്ള അയാളുടെ ബന്ധു രോഗിക്കു വേണ്ടി കട്ടപ്പനയിലെ ഒരു മെഡിക്കൽ സ്റ്റോറിൽ അവശേഷിച്ചിരുന്ന മരുന്നു വാങ്ങികൊണ്ടു പോകുകയുണ്ടായി. 

 അന്വേഷണത്തിൽ കേരളത്തിലെ ഒട്ടുമിക്ക ഹോൾ സെയിൽ മരുന്നു കടകളിലും ഏജൻസികളിലും ഈ മരുന്നുകൾ സ്റ്റോക്ക് ഇല്ലെന്നാണ് അറിയുന്നത്. വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന വിദ്യാർത്ഥികൾ അടക്കമുള്ളവർ ഹെപ്പറ്റൈറ്റിസ്-B പ്രതിരോധ വാക്‌സിനായി വ്യാപകമായി എടുക്കുന്ന ഇൻജെക്ഷൻ ആണ് ജനീ വാക്‌ - ബി (Gene vac- B ).

ഈ വാക്‌സിൻ  എടുത്ത സർട്ടിഫിക്കറ്റ് ഹാജരാക്കിയാലേ വിദേശങ്ങളിലേക്ക് പോകാനാകു. ഇത് ഒട്ടേറെ നേഴ്സിംഗ് വിദ്യാർത്ഥികളുടെയും, വിദേശത്ത് പോകാനാഗ്രഹിക്കുന്ന കുട്ടികളുടെ വിദേശ പഠന മോഹവും ഇത്‌ വൈകിപ്പിക്കുന്നുണ്ട്. സർക്കാർ ആശുപത്രികളിലും വാക്‌സിൻ ലഭ്യമല്ലാത്തതു പൊതുജനങ്ങളെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ട്. 

പ്രമേഹ രോഗികൾ വ്യാപകമായി ഉപയോഗിക്കുന്ന ഇൻസുലിൻ ഇൻജെക്ഷൻ ആണ് മിസ്റ്റാർഡ് 30 പെൻ ഫിൽ. ഇത്‌ കട്ടപ്പനയിലെ മെഡിക്കൽ സ്റ്റോറുകളിൽ ലഭ്യമല്ല. അന്വേഷണത്തിൽ ഹോൾ സെയിൽ കടകളിലും, ഏജൻസികളിലും മരുന്നു സ്റ്റോക്ക് ഇല്ലെന്നാണ് അറിയുന്നത്. ഇത്‌ പ്രമേഹ രോഗികളെയും വല്ലാതെ വിഷമിപ്പിക്കുന്നു. മറ്റു ബ്രാൻഡുകളിൽ ഇൻസുലിൻ ലഭിക്കുന്നുണ്ടെങ്കിലും സ്‌ഥിരമായി 

മിസ്റ്റാർഡ് 30 പെൻ ഫിൽ ഉപയോഗിക്കുന്നവരാണ് ബുദ്ധിമുട്ടിലായത്. കൊണ്ടു നടക്കാനും ഉപയോഗിക്കാനും എളുപ്പമായതിനാലാണ് ഈ ഇൻസുലിനു കൂടുതൽ പ്രിയമേറിയത്. വയൽ രൂപത്തിലുള്ള ഇൻസുലിൻ കടകളിൽ സ്റ്റോക്ക് ഉണ്ട്‌.മെഡിക്കൽ സ്റ്റോറുകളിൽ സ്റ്റോക്ക് ഇല്ലാത്ത മറ്റൊരു പ്രധാന അത്യാവശ്യ മരുന്നാണ് വാൾപാരിൻ - valparin-200 ( valproate Oral solution ) ഇത്‌ ഫിറ്റസ് (ചുഴലി ) രോഗികൾക്ക് കുടിക്കാൻ നൽകുന്ന മരുന്നാണ്. ഇതും മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് അപ്രത്യക്ഷമായി.

കേരളത്തിലെ ഹോൾ സെയിൽ ഏജൻസികളിലും ഇത്‌ സ്റ്റോക്ക് ഇല്ല. മാസങ്ങൾക്ക് മുൻപ് മെഡിക്കൽ സ്റ്റോറുകളിൽ സ്റ്റോക്ക് ഉണ്ടായിരുന്ന വാൾപാരിൻ, ഇത്‌ ഉല്പാധിപ്പിച്ച മരുന്നു കമ്പനി തിരിച്ചെടുത്തിരുന്നു. തിരിച്ചെടുക്കുന്നതിന്റെ കാരണവും വെളിപ്പെടുത്തിയില്ല. കമ്പനിയുടെ തന്നെ മറ്റൊരു മരുന്ന് ഈ രോഗത്തിന് ഉപയോഗത്തിൽ ഉണ്ടായിരുന്നതും ഇപ്പോൾ ലഭിക്കുന്നില്ല. ഈ മരുന്നുകൾ ലഭിക്കാതായതിന്റെ കാരണം വ്യക്തമല്ല.

 മരുന്നുകളുടെ ഉല്പാദനം നിർത്തിയോ, ഗുണ നിലവാരം മോശമായതിനാൽ പിൻവലിച്ചതാണോ, നിരോധനം മൂലമാണോ തുടങ്ങിയ കാര്യങ്ങൾ ഒന്നു വ്യക്തമല്ല. വാൾപാരിൻ - 200 , മിസ്റ്റാർഡ് 30 പെൻ ഫിൽ, ജനീ വാക്‌ - ബി (Gene vac- B ) തുടങ്ങിയ അത്യാവശ്യ മരുന്നുകൾ മെഡിക്കൽ സ്റ്റോറുകളിൾ ലഭിക്കുന്നില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ഈ കാര്യം അന്വേഷിച്ചു അടിയന്തിര നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ ഡ്രഗ്സ് ഇൻസ്‌പെക്ടർ മാർട്ടിൻ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow