ഉപ്പുതറയിൽ ഓറഞ്ച് ദിനാചരണം നടത്തി
സ്ത്രീ ശാക്തീകരണവും ജെൻഡർ സമത്വവും ലക്ഷ്യം വച്ച് കൊണ്ട് ഏറ്റുമാനൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ജ്യോതി ജീവപൂർണ ട്രസ്റ്റ് അർച്ചന വിമൻസ് സെൻറർ ഇടുക്കി റീജിയൻ 2024ന്റെ നേതൃത്വത്തിൽ ഉപ്പുതറയിൽ ഓറഞ്ച് ഡേ ദിനാചരണം നടത്തി.ഡിസംബർ 10 ലോക മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെയാണ് റാലിയും പൊതുയോഗവും തെരുവു നാടകവും സംഘടിപ്പിച്ചത്.
ഉപ്പുതറ ടൗണിൽ നിന്നും ആരംഭിച്ച റാലി ഉപ്പുതറ എസ് എച്ച് ഒ എൻ എം ജോയ് മാത്യു ഫ്ലാഗ് ഓഫ് ചെയ്തു. ടൗൺ ചുറ്റി റാലി പഞ്ചായത്ത് ഓഫീസിനു മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന ബോധവൽക്കരണ പരിപാടി ഉപ്പുതറ പഞ്ചായത്ത് പ്രസിഡണ്ട് ജെയിംസ് കെ ജേക്കബ് ഉദ്ഘാടനം ചെയ്തു. ജീവൻ സമൃദ്ധി കോഡിനേറ്റർ മറിയാമ്മ കെ ജോസഫ് അധ്യക്ഷയായിരുന്നു.റിട്ടയേർഡ് എക്സൈസ് ഓഫീസർ അബ്ദുൽ ജബ്ബാർ മുഖ്യപ്രഭാഷണം നടത്തി.
കട്ടപ്പന മുനിസിപ്പൽ കൗൺസിലർ ലീലാമ്മ ബേബി ഓറഞ്ച് ദിന സന്ദേശം നൽകി. കമ്മ്യൂണിറ്റി ഓർഗനൈസർ ജെസ്സി ജയ് , അസിസ്റ്റൻ്റ് ഡയറക്ടർ ആശാ കിരൺ ,യൂണിറ്റ് ഓഫീസർ ഇന്ദിരാ ശ്രീനി , കൗൺസിലർ പി ഉണ്ണിമായ ' എന്നിവർ പ്രസംഗിച്ചു.തുടർന്ന് സ്ത്രീകൾക്ക് തുല്യ നീതിയും സമത്വവും ഉറപ്പാക്കുക എന്ന സന്ദേശം നല്കി കൊണ്ട് അർച്ചന വിമൻസ് സെൻ്റർ ടീം നേർക്കാഴ്ച എന്ന പേരിൽ തെരുവ് നാടകവും നടത്തി.