ഇരട്ടയാർ ഗ്രാമപഞ്ചായത്തിൽ കേരളോത്സവത്തിന് തുടക്കമായി
നവംബർ 29, 30, ഡിസംബർ ഒന്ന് തിയതികളിലായാണ് കേരളോത്സവം സംഘടിപ്പിക്കുന്നത്.കേരളസംസ്ഥാന യുവജന ക്ഷേമബോർഡിൻ്റെയും ഇരട്ടയാർ ഗ്രാമപഞ്ചായത്തിൻ്റെയും വിവിധ യൂത്ത് ക്ലബ്ബുകളുടെയും സഹകരണത്തോടെയാണ് കേരളോത്സവം വിപുലമായി നടത്തുന്നത്.ശാന്തിഗിരി സ്റ്റേഡിയത്തിൽ വച്ച് നടന്ന ഉദ്ഘാടന യോഗം ഗ്രാമ പഞ്ചായത്ത് പ്രസി ആനന്ദ് സുനിൽകുമാർ ഉത്ഘാടനം ചെയ്തു.
യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രജനി സജി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോസുകുട്ടി അരീപറമ്പിൽ, പഞ്ചായത്ത് സെക്രട്ടറി D ധനേഷ്, കലാ-സാമുദായ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. രാവിലേ നടന്ന ക്രിക്കറ്റ് മത്സരത്തിൽ വിജയ ശാന്തി ഗ്രാം ടീം റണ്ണേഴ് അപ്പ് നേടി.ഫുഡ്ബോൾ, ഷട്ടിൽ, വോളി ബോൾ, ചെസ്സ്, കലാമത്സരങ്ങൾ, അത് ലറ്റിക് മത്സരങ്ങൾ, കബഡി, പഞ്ചഗുസ്തി, വടംവലി,തെങ്ങ് കയറ്റം, നീലം ഉഴുത് മറിക്കൽ, മൈലാഞ്ചി ഇടീൽ എന്നീ മത്സരങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്.