ഇടുക്കി വാത്തിക്കുടി പഞ്ചായത്തിലെ ഭരണം യുഡിഎഫ് തിരിച്ചുപിടിച്ചു
കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യാക്കപ്പെട്ട് മുൻ പ്രസിഡണ്ട് സിന്ധു ജോസ് പുറത്തായതോടെയാണ് വീണ്ടും പ്രസിഡൻറ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടന്നത്.സേനാപതി വാർഡിൽ നിന്ന് മത്സരിച്ച് ജയിച്ച യുഡിഎഫ് മെമ്പർ ജോസ്മി ജോർജ് ആണ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്. ആകെ ഹാജരായ 15-ൽ 8 വോട്ടുകൾ നേടിയാണ് യുഡിഎഫ് ഭരണം തിരിച്ചു പിടിച്ചത്.കനക്കുന്ന് വാർഡിലെ ഇടത് സ്വതന്ത്രയായ അംഗം വോട്ടെടുപ്പിൽ വിട്ടു നിന്നു .



