ഇരട്ടയാർ - ശാന്തിഗ്രാം പാലത്തിൻ്റെ സംരക്ഷണ ഭിത്തിനിർമ്മാണം പൂർത്തിയാകുന്നു

ഇരട്ടയാർ ശാന്തിഗ്രാം പാലത്തിൻ്റെ അപ്രോച്ച് റോഡിൻ്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് അപകടാവസ്ഥയിലായതിനെ തുടർന്ന് കഴിഞ്ഞ ഒക്ടോ 7 മുതലാണ് പാലത്തിലൂടെ ഗതാഗതം നിരോധിച്ചത്. നിർമ്മാണം ദ്രുതഗതിയിൽ പൂർത്തീകരിച്ച് ഇതുവഴി വാഹനങ്ങൾ കടത്തിവിടണമെന്നാവശ്യം ശക്തമായിരുന്നു. സംരക്ഷണ ഭിത്തിയുടെ നിർമ്മാണം പൂർത്തിയാകുന്നതായും കൈവരികൾ സ്ഥാപിച്ചും അപ്രോച്ച് റോഡിൻ്റെ കോൺക്രീറ്റിംഗും പൂർത്തീകരിച്ച് ഡിസംബർ ആദ്യവാരത്തോടെ പാലത്തിലൂടെ വാഹനങ്ങൾ കടത്തിവിടാനാകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആനന്ദ് സുനിൽകുമാർ പറഞ്ഞു.
നിർമ്മാണ പ്രവർത്തനങ്ങൾ ഇഴയുന്നുവെന്നാരോപിച്ച് വിവിധ കോണുകളിൽ നിന്നും പ്രതിഷേധം ശക്തമായിരുന്നു.ഗ്രാമപഞ്ചായത്തംഗങ്ങൾ പാലം സന്ദർശിച്ച് നിർമ്മാണം വിലയിരുത്തി.ഇതുവഴി ഗതാഗതം തടസപ്പെട്ടതോടെ വളരെയേറെ ചുറ്റിസഞ്ചരിച്ചാണ് സ്കൂൾ വിദ്യാർത്ഥികളും പ്രദേശവാസികളും ഉൾപ്പെടെ ഇപ്പോൾ യാത്ര ചെയ്യുന്നത്.