വണ്ടിപ്പെരിയാർ മ്ലാമലയെ രണ്ട് ഹൈവേകളു മായി ബന്ധിപ്പിക്കുന്ന മ്ലാമല പള്ളിപ്പടിപ്പാലത്തിന്റെ കൈവരികൾ തകർന്ന് അപകട ഭീതി പരത്തുന്നതിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാവുന്നു

മ്ലാമല പ്രദേശത്തെ രണ്ട് ഹൈവേകളുമായി ബന്ധിപ്പിക്കുന്നതും വെള്ളാരംകുന്ന് കുമളി . ലാട്രം പുതുവൽവഴിപാമ്പനാർ എന്നീ പ്രദേശങ്ങളിലേക്ക് എളുപ്പമാർഗ്ഗത്തിൽ എത്താവുന്നതുമായ മ്ലാമല പള്ളിപ്പടി പാലമാണ്കൈ വരികൾ തകർന്ന് അപകടഭീതി പരത്തുന്നത്. പൊതുവെ വീതിക്കുറവുള്ള പാലത്തിലെസഞ്ചാരസുരക്ഷയ്ക്കായി നിർമ്മിച്ച കൈവരികൾ തകർന്നത് മൂലം പാലത്തെ ആശ്രയിക്കുന്ന നിരവധിയായ സ്കൂൾ വിദ്യാർഥികളും യാത്രികരുമാണ് അപകടഭീതിയിലായിരിക്കുന്നത്.
40 വർഷങ്ങൾക്ക് മുൻപ് പെരിയാർ നദിയുടെ ഈ ഭാഗം കടന്ന് മറുകരയ്ക്കെത്തുന്നതിനായി പ്രദേശവാസികൾ ആശ്രയിച്ചിരുന്നത് കടത്തുവള്ളത്തെ യായിരുന്നു. പല തവണ കടത്തുവള്ളം മറിഞ്ഞ് അപകടംസംഭവിക്കുകയും ഭാഗ്യവശാൽ ജീവഹാനികളൊന്നും സഭം വിച്ചിരുന്നുമില്ല. ഈ സാഹചര്യത്തിൽ പ്രദേശവാസികളുടെ അഭ്യർഥന പ്രകാരം M ബാലു പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് പ്രദേശത്ത് ചപ്പാത്ത് മോഡൽ പാലം നിർമ്മിക്കുന്നതിന് പദ്ധതി തയ്യാറാക്കി 4 കോൺക്രീറ്റ് തൂണുകൾ സ്ഥാപിച്ചു. എന്നാൽ പിന്നീടുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ക്കു ള്ള ഫണ്ടിന്റെ അപര്യാപ്തത മൂലം പാലം നിർമ്മാണം പ്രാരംഭ ഘട്ടത്തിൽ തന്നെ നിലയ്ക്കുകയായായിരുന്നു .
പിന്നീടാണ് ഇവിടെ ഒരു വാഹനം മാത്രം കടന്നുപോവുന്ന രീതിയിൽ ഒരു പാലം നിമ്മിച്ചത്. മഴക്കാലങ്ങളിൽ കര കവിഞ്ഞൊഴുകുന്ന പെരിയാർ നദിയുടെ അപകട സാധ്യത കണക്കിലെടുത്ത് കാൽനടയാത്രികരുടെ സുരക്ഷയ്ക്കായി നിർമ്മിച്ചകൈവരികൾ തകർന്നതോടെയാണ് പാലത്തിലൂടെയുള്ള യാത്ര അപകട ഭീതി പരത്തുന്നതായി നാട്ടുകാർ അറിയിച്ചിരിക്കുന്നത്. പുതിയ പാലം നിർമ്മിക്കുന്നതുവരെ യെങ്കിലും പാലത്തിന്റെകൈവരികൾ പുന: സ്ഥാപിച്ച് അപകട സാധ്യതയ്ക്ക് പരിഹാരം കാണണമെന്ന് പൊതുപ്രവർത്തകനായ രാജൻ കൊഴുവൻ മാക്കൽ ആവശ്യപ്പെട്ടു.
പാലം പുനർ നിർമ്മിക്കുന്നതിന് PWD വിഭാഗം ടെന്റർ നടപടികൾ പൂർത്തിയാക്കിയെങ്കിലും കരാർ ഏറ്റെടുക്കുന്നതിനായി ആരും തന്നെ മുൻ പോട്ട് വന്നില്ലാ എന്നും കരാർ ഏറ്റെടുത്താൽ ഉടനടി പാല ത്തിന്റെ നിർമ്മാണമാരംഭിക്കുവാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും പൊതു പ്രവർത്തകനായ കബീർ താന്നിമൂട്ടിൽ പറഞ്ഞു.നിലവിലെ പാലത്തിൽ നിന്നും ഒൻപതടി ഉയരത്തിൽ പുതിയ പാലം നിർമ്മിക്കുന്നതിലൂടെ പാലത്തിലേക്ക് കടക്കുന്ന ഇരു ഭാഗങ്ങളിലെയും കയറ്റിറക്കങ്ങൾ ഒഴിവാകും.
കൂടാതെ ശബരിമല മണ്ഡല കാലത്ത് അയ്യപ്പ ഭക്തർക്ക് ദേശീയ പാതയിലെ തിരക്ക് ഒഴിവാക്കി സഞ്ചരിക്കുന്നതിനും പാലം നിർമ്മാണത്തിലൂടെ സാധ്യമാവും. പുതിയപാലം നിർമ്മാണം ആരംഭിക്കുന്നത് വരെയെങ്കിലും പഴയ പാലത്തിലെ കൈവരികൾ പുനർനിർമ്മിച്ച് അപകടഭീതി പരത്തുന്ന സാഹചര്യത്തിന് പരിഹാരം കാണണം എന്നതാണ് പാലത്തിലൂടെ സഞ്ചരിക്കുന്ന നിരവധിയായ യാത്രികരുടെയും പ്രദേശവാസികളുടെയും ആവശ്യം.