ആം ആദ്മിയുടെ മണ്ണവകാശ പ്രഖ്യാപന പദയാത്ര കുമളിയിൽ ആരംഭിച്ചു

ആം ആദ്മി ഇടുക്കി ജില്ലാ കമ്മിറ്റിയും സ്റ്റേറ്റ് കിസ്സാൻ വിംഗും ചേർന്നു നയിക്കുന്ന പദയാത്ര കുമളി ബസ്സ്റ്റാൻഡ് പരിസരത്ത് തയ്യാറാക്കിയ വേദിയിൽ നിന്ന് ആരംഭിച്ചു.പിരിവില്ല പ്രിയം മതി എന്നു പറഞ്ഞു കുമളി പട്ടണത്തിലൂടെ കടന്നു പോയ പദയാത്രയെ കർഷകർക്ക് പുറമേ വ്യാപാരികളും സ്വീകരിച്ചു. AKG യുടെ സമര സ്മരണകളുറങ്ങുന്ന അമരവാതിയിലൂടെ പദ യാത്ര കടന്നു പോയി. എ കെ ജിയുടെ കർഷക സമര സ്മരണകൾ പദയാത്രികർ അനുസ്മരിച്ചു.
പദ യാത്രയുടെ ഉദ്ഘാടനം സേവ് വെസ്റ്റേൺ ഘട്ട് പീപ്പിൾസ് ഫൌണ്ടേഷൻ ചെയർമാൻ ജെയിംസ് വടക്കൻ നിർവഹിച്ചു. ആം ആദ്മി സംസ്ഥാന വൈസ് പ്രസിഡന്റ് ജേക്കബ് മാത്യു ജാഥ ക്യാപ്റ്റൻ അഡ്വ: ബേസിൽ ജോണിന് പതാക കൈമാറി ഉദ്ഘാടനം നിർവഹിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ സമരത്തിന്റെ സഹ ക്യാപ്റ്റൻ കിസ്സാൻ വിംഗ് സ്റ്റേറ്റ് കോർഡിനേറ്റർ മാത്യു ജോസ് സമര സന്ദേശം നൽകി. നിയോജക മണ്ഡലം പ്രസിഡന്റ് ജോസ്ഫ് ആധ്യക്ഷത വഹിച്ച യോഗത്തിൽ വനിത വിംഗ് സംസ്ഥാന പ്രസിഡന്റ് Dr സബീന, സെക്രട്ടറി സാലിക്കുട്ടി ജോസ് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എം. എ. മാത്യു സ്വാഗതവും നിയോജക മണ്ഡലം സെക്രട്ടറി അഭിലാഷ് നന്ദിയും പറഞ്ഞു.
ആറാം മൈൽ, പുറ്റടി, അണക്കര എന്നിവിടങ്ങളിലെ യോഗങ്ങൾക്ക് ശേഷം ജാഥ കൊച്ചറയിൽ സമാപിച്ചു. സമാപന സമ്മേളനത്തിൽ കർഷക സദസ്സ് ചാലക്കുടി പരിയാരം കർഷക സമിതി പ്രസിഡന്റ് ജിന്നെറ്റ് മാത്യു ഉദ്ഘാടനം ചെയ്തു.ഇന്ന് ഉടുമ്പഞ്ചോല മണ്ഡലത്തിലെ ചെറ്റുകുഴിയിൽ ആരംഭിക്കുന്ന പദ യാത്ര കിസ്സാൻ മോർച്ച ദക്ഷ്യന്ത്യൻ കോർഡിനേറ്റർ P. T. ജോൺ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നെടുംകണ്ടത് സമാപിക്കുന്ന യോഗത്തിൽ മലയോര കർഷക രക്ഷാ സമിതി ചെയർമാൻ ജോസുകുട്ടി ജെ ഒഴുകയിൽ സംസാരിക്കും.