പീരുമേട് മുൻ എം എൽ എയും ഹൈറേഞ്ച് പ്ലാന്റേഷൻ എംപ്ലോയിസ് യൂണിയൻ INTUC സ്ഥാപക നേതാവുമായ KK തോമസിന്റെയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന SC അയ്യാദുരയുടെയും സംയുക്ത അനുസ്മരണ സമ്മേളനം നടന്നു
പീരുമേടിന്റെ രാഷ്ട്രീയ ചരിത്രത്തിൽ എക്കാല വും അനുസ്മരിക്കുക്കുന്ന രണ്ട് നേതാക്കളാണ് അന്തരിച്ച നേതാക്കളായ KK തോമസും, SC അയ്യാദുരയും . പീരുമേടിന്റെ അച്ചായൻ എന്നു വിശേഷിപ്പിക്കപ്പെടുന്ന KK തോമസ് HRPE യൂണിയൻ സ്ഥാപക നേതാവും മൂന്നു തവണ പീരുമേടിന്റെ MLA യുമായിരുന്നു. തൊഴിലാളി വർഗ്ഗത്തെ നെഞ്ചോട് ചേർത്ത അദ്ദേഹം തന്റെ 3 തവണത്തെ കാലഘട്ടത്തിൽ ഹെലിബറിയ കുടിവെള്ള പദ്ധതിയടക്കമുള്ള പീരുമേട് താലൂക്കിലെ വിവിധ വികസന പദ്ധതികളുടെ അമരക്കാരനായിരുന്ന KK തോമസിന്റെയും തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കേരളത്തിലാദ്യമായി 13 വിദേശ രാജ്യങ്ങൾ സന്ദർശിച്ച നേതാവുമായ SC അയ്യാദുരൈ യുടെയും സംയുക്ത അനുസ്മരണ സമ്മേളനമാണ് പീരുമേട് ABG ഹാളിൽ നടന്നത്.
HRPE യൂണിയൻ INTUC പ്രസിഡന്റ് അഡ്വ: സിറിയക്ക് തോമസ് അധ്യക്ഷനായിരുന്നു. KPCC ജനറൽ സെക്രട്ടറി അഡ്വ: S അശോകൻ അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്തു. തൊഴിലാളി വർഗ്ഗത്തെയും സഹ നേതാക്കളെയും നെഞ്ചോട് ചേർത്ത നേതാക്കളായിരുന്നു മൺ മറഞ്ഞ KK തോമസും SC അയ്യാദുരെയും എന്ന് അദേഹം പറഞ്ഞു.
KPCC അംഗം എ പി ഉസ്മാൻ മുഖ്യ പ്രഭാഷണം നടത്തി. HRPE യൂണിയൻ നേതാക്കളായ KK തോമസ്, SC അയ്യാദുരൈ, M ബാലു, എന്നിവരുടെ കാലശേഷം HRPE യൂണിയൻ തകരുമെന്ന ചിലരുടെ പ്രസ്ഥാവനയ്ക്ക് അതീതമായാണ് ഈ കാലഘട്ടത്തിലും യൂണി യന്റെ വളർച്ചയെന്നും നേതാക്കൾ പറഞ്ഞു. INTUC ജില്ലാ പ്രസിഡന്റ് രാജാ മാട്ടുക്കാരൻ, പീരുമേട് റീജണൽ പ്രസിഡന്റ് KA സിദിഖ്, കോൺഗ്രസ് പീരുമേട് ബ്ലോക്ക് പ്രസിഡന്റ് മാരായ ജോർജ് കുറുമ്പുറം,റോബിൻ കാരയ്ക്കാട്ട്, ഏലപ്പാറ പഞ്ചായത്ത് പ്രസി:അമ്മിണി തോമസ് തുടങ്ങി നിരവധി ആളുകൾ പരിപാടിയിൽ പങ്കെടുത്തു.