സിഎച്ച്ആര്‍ വിഷയം; യുഡിഎഫും - കപട പരിസ്ഥിതി വാദികളും കുപ്രചരണം നടത്തുന്നതായി സിപിഐ എം. നവംബർ 26 ന് ജില്ലയിൽ 11 കേന്ദ്രങ്ങളില്‍ സായാഹ്ന സദസ്സ് സംഘടിപ്പിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി വി വർഗീസ്

നവംബർ 26 ന് വൈകിട്ട് 4 ന് ജില്ലയിലെ 11 കേന്ദ്രങ്ങളിലാണ് സായാഹ്ന സദസ്സ് സംഘടിപ്പിക്കുന്നത്. കേരളം രൂപീകൃതമായ കാലം മുതല്‍ പ്രത്യേകിച്ച് 1957 ല്‍ ഇഎംഎസ് സര്‍ക്കാരിന്‍റെ തുടക്കം മുതല്‍ ഇടുക്കി ജില്ലയിലെ ഏലമല പ്രദേശം റവന്യനൂ ഭൂമിയാണെന്ന നിലപാടാണ് ഇടതുപക്ഷം സ്വീകരിച്ചിട്ടുള്ളത്.
ഇഎംഎസ്, നായനാര്‍, വി.എസ്., പിണറായി സര്‍ക്കാരുകളുടെ കാലത്തെല്ലാം സിഎച്ച്ആര്‍ റവന്യൂ ഭൂമി ആണെന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ച് കൃത്യമായ സത്യവാങ്മൂലങ്ങള്‍ കേരള ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നല്‍കിയിട്ടുണ്ട്. ഡിസംബര്‍ 4 ന് സുപ്രീം കോടതി കേസ് വീണ്ടും പരിഗണിക്കാനിരിക്കെ ശക്തമായ നിയമപോരാട്ടത്തിന് സര്‍ക്കാര്‍ തയ്യാറെടുത്തു കഴിഞ്ഞു എന്നും എന്നാല്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന കുപ്രചരണങ്ങളാണ് യുഡിഎഫ് നടത്തി വരുന്നത്.
1822 ലെ രാജവിളംബരത്തില്‍ 15720 ഏക്കര്‍ ഭൂമി മാത്രമാണ് വനഭൂമിയായി കണക്കാക്കിയിട്ടുള്ളതെന്ന ചരിത്ര രേഖകള്‍ അടിസ്ഥാനമാക്കി എല്‍ഡിഎഫ് നിലപാട് സ്വീകരിച്ചപ്പോള്‍ കപട പരിസ്ഥിതിവാദികളോടൊപ്പം ചേര്‍ന്ന് സിഎച്ച്ആര്‍ പ്രദേശം മുഴുവന്‍ വനമാക്കി മാറ്റാനുള്ളനീക്കമാണ് ഒളിഞ്ഞും തെളിഞ്ഞും കോണ്‍ഗ്രസ്സ് നടത്തിയത്.എന്നും നേതക്കൾ പറഞ്ഞു വാർത്താസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍മാരായ റോമിയോ സെബാസ്റ്റ്യന്‍, എം.ജെ. മാത്യു എന്നിവര്‍ പങ്കെടുത്തു.