പതിനായിര കണക്കിനാളുകളെ കശാപ്പു ചെയ്ത ഹിന്ദു വർഗീയ വാദികളാണ് ഇന്ന് ഇന്ത്യയുടെ ഭരണത്തിന് നേതൃത്വം കൊടുക്കുന്നത് എന്ന് എം എം മണി എം എൽ എ

Nov 24, 2024 - 15:38
 0
പതിനായിര കണക്കിനാളുകളെ കശാപ്പു ചെയ്ത ഹിന്ദു വർഗീയ വാദികളാണ് ഇന്ന് ഇന്ത്യയുടെ ഭരണത്തിന് നേതൃത്വം കൊടുക്കുന്നത് എന്ന് എം എം മണി എം എൽ എ
This is the title of the web page

 സിപിഐഎം കട്ടപ്പന നോർത്ത് ലോക്കൽ സമ്മേളനം വെള്ളയാംകുടിയിലാണ് സംഘടിപ്പിച്ചത്. മുതിർന്ന അംഗം ജോസഫ് കുര്യൻ രക്തസാക്ഷി മണ്ഡപത്തിൽ പതാക ഉയർത്തി. തുടർന്ന് പുഷ്പാർച്ചനയും റെഡ് വോളിയർ മാർച്ചും നടന്നു. എംഎം മണി എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്തു. കോൺഗ്രസിന്റെ ഭരണ നയങ്ങൾ മൂലം ഇന്ത്യയിൽ വർഗീയത ശക്തിപ്പെട്ടു, മഹാത്മാഗാന്ധിയെ കൊന്ന ഹിന്ദു വർഗ്ഗ ഫാസിസം ശക്തിപ്പെടുത്തുകയും കോൺഗ്രസിന്റെ ഭരണ കുത്തുക അവസാനിപ്പിച്ചുകൊണ്ട് വർഗീയവാദികൾ ഇന്ത്യ ഭരിക്കുന്നതിലേക്കുമെത്തി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 സ്വാതന്ത്ര്യത്തിനുമുമ്പും ശേഷവും പതിനായിരക്കണക്കിനാളുകളെ കശാപ്പുചെയ്ത ഹിന്ദു വർഗീയവാദികൾ ഇന്ന് ഇന്ത്യ ഭരിക്കുന്നു. നരേന്ദ്രമോദി ഗുജറാത്തിൽ മുഖ്യമന്ത്രി ആയിരുന്നപ്പോൾ ന്യൂനപക്ഷങ്ങളെ അവിടെ കശാപ്പ് ചെയ്യാൻ നേതൃത്വം നൽകി. അതാണ് നരേന്ദ്രമോദിയെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാൻ വർഗീയവാദികൾക്ക് പ്രചോദനമായത്. ആ കശാപ്പ് ഇന്നും തുടർന്നു പോരുകയാണ് എന്നും എംഎം മണി എംഎൽഎ പറഞ്ഞു.

 സമ്മേളനത്തിൽ നേതാക്കന്മാരായ കെ എസ് മോഹനൻ, വി ആർ സജി, മാത്യു ജോർജ്,ടോമി ജോർജ്, കെ പി സുമോദ് ,കെ എൻ ബിനു, സുധർമ മോഹനൻ, പൊന്നമ്മ സുഗതൻ, പി വി സുരേഷ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഡിസംബർ 6,7 തീയതികളിൽ നടക്കുന്ന ഏരിയ സമ്മേളനത്തിന് മുന്നോടിയായിട്ടാണ് ലോക്കൽ സമ്മേളനങ്ങൾ പൂർത്തിയാക്കുന്നത്. 2025 ഫെബ്രുവരി 4 മുതൽ 6 വരെ തൊടുപുഴയിൽ ജില്ലാ സമ്മേളനവും ഫെബ്രുവരി 25 മുതൽ 28 വരെ കൊല്ലത്ത് സംസ്ഥാന സമ്മേളനവും നടക്കും. ഏപ്രിൽ രണ്ടു മുതൽ 6 വരെ തമിഴ്നാട്ടിലെ മധുരയിലാണ് 24 ആം പാർട്ടി കോൺഗ്രസ് നടക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow