വാഴവര സെന്റ് മേരീസ് യാക്കോബായ സുറിയാനി ദേവാലയത്തിൽ സൗജന്യ ദന്ത മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

വാഴവര സെൻമേരിസ് യാക്കോബായ സുറിയാനി പള്ളിയുടെയും കോതമംഗലം മാർ ബസേലിയോ സെന്റർ കോളേജ് സംയുക്താഭിമുഖ്യത്തിലാണ് സൗജന്യ ദന്ത പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചത്. ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് വിദഗ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ പല്ലിന്റെയും മോണയുടെയും രോഗങ്ങൾ നിർണയിച്ച് ചികിത്സിക്കുവാനുള്ള അവസരമാണ് ക്യാമ്പിലൂടെ ലക്ഷ്യമിട്ടത്.
ക്യാമ്പിനോട് അനുബന്ധിച്ച് ഇടവകയിലെ 16 മുതിർന്ന അംഗങ്ങളെ ആദരിച്ചു. മാർ ബസേലിയോസ് ഡെന്റൽ കോളേജിലെ പൊതുജന ദന്താരോഗ്യ വിഭാഗം മേധാവി ഡോക്ടർ എബി ആലുക്കൽ ക്യാമ്പ് നയിച്ചു. ഇടവക അംഗങ്ങളും പ്രദേശ വാസികളുമായി നിരവധി ആളുകൾ ക്യാമ്പിൽ പങ്കെടുത്തു. ഇടവക വികാരി ഫാദർ മനോജ് വർഗീസ് ഇരച്ചേരിയിൽ ഉദ്ഘാടനം നിർവഹിച്ചു.