ജില്ലയില്‍ സ്റ്റോറുകളില്‍ ഏലക്കായുടെ ഉണക്കുകൂലി കിലോഗ്രാമിന് 13 രൂപയായി വര്‍ധിപ്പിച്ചതായി കാര്‍ഡമം ഡ്രയര്‍ ഓണേഴ്‌സ് അസോസിയേഷന്‍.

Aug 11, 2026 - 20:00
 0
ജില്ലയില്‍ സ്റ്റോറുകളില്‍ ഏലക്കായുടെ ഉണക്കുകൂലി കിലോഗ്രാമിന് 13 രൂപയായി വര്‍ധിപ്പിച്ചതായി കാര്‍ഡമം ഡ്രയര്‍ ഓണേഴ്‌സ് അസോസിയേഷന്‍.
This is the title of the web page

ജില്ലയില്‍ സ്റ്റോറുകളില്‍ ഏലക്കായുടെ ഉണക്കുകൂലി കിലോഗ്രാമിന് 13 രൂപയായി വര്‍ധിപ്പിച്ചതായി കാര്‍ഡമം ഡ്രയര്‍ ഓണേഴ്‌സ് അസോസിയേഷന്‍. തൊഴിലാളികളുടെ കൂലി, വൈദ്യുതി ചാര്‍ജ് എന്നിവയുടെ വര്‍ധനയും വിറകിന്റെയും ബ്രിക്കറ്റിന്റെയും വില വര്‍ധനയും കണക്കിലെടുത്താണ് ഒരു രൂപ വര്‍ധിപ്പിച്ചതെന്ന് ഭാരവാഹികള്‍ അറിയിച്ചു. 2020 ജൂണ്‍ മുതല്‍ 12 രൂപയായിരുന്നു. ജില്ലയിലെ ഏലം കര്‍ഷകരുടെയും ഏലക്കാ സംസ്‌കാരണ മേഖലയും പ്രതിസന്ധിയിലാണ്. തൊഴിലാളികളുടെ ക്ഷാമവും അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവും സ്റ്റോറുകളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതായും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് കെ ടി ദിപു, ജില്ലാ സെക്രട്ടറി വി പി സന്തോഷ്, തോമസ് കപ്പിലാംമൂട്ടില്‍, ജിമ്മി മാരൂര്‍, എം ആര്‍ ദിലീപ്, ജോമോന്‍ കളത്തില്‍ എന്നിവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow