വന്യജീവി സംരക്ഷണ നിയമ ഭേദഗതി ബില്‍ കേന്ദ്രം തള്ളിയത് കഴിഞ്ഞ സര്‍ക്കാരിന്റെ തട്ടിപ്പ്; മന്ത്രി ഷിബു ബേബി ജോണ്‍

Aug 11, 2026 - 16:49
 0
വന്യജീവി സംരക്ഷണ നിയമ ഭേദഗതി ബില്‍ കേന്ദ്രം തള്ളിയത് കഴിഞ്ഞ സര്‍ക്കാരിന്റെ തട്ടിപ്പ്;  മന്ത്രി ഷിബു ബേബി ജോണ്‍
This is the title of the web page

കേരളത്തിന്റെ വന്യജീവി സംരക്ഷണ ഭേദഗതി ബില്‍ കേന്ദ്രം തള്ളിയതിന് കാരണം കഴിഞ്ഞ സര്‍ക്കാര്‍ തെരഞ്ഞെടുപ്പിന് മുന്‍പ് നടത്തിയ തട്ടിപ്പെന്ന് വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍. രാജ്യത്തിന്റെ നിയമങ്ങള്‍ അറിയാതെയാണ് മുന്‍ സര്‍ക്കാര്‍ ഇത്തരം നടപടികളിലേക്ക് കടന്നത്. വിഷയത്തില്‍ കേന്ദ്ര വനം മന്ത്രിയുമായി കൂടിയാലോചനകള്‍ നടത്തിയിട്ടുണ്ട്. നിയമ വകുപ്പുമായി ആലോചിച്ച് തുടര്‍നടപടികള്‍ കൈക്കൊള്ളും. ഇ.എസ്.എയുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനത്തില്‍ സംസ്ഥാനത്തിന്റെ ആശങ്കകള്‍ പരിഹരിക്കാന്‍ അടിയന്തര നടപടിയുണ്ടാകും. ജനവാസ മേഖലകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവ ഒഴിവാക്കാനുള്ള പരിശോധനകള്‍ നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow