കൊണ്ടോടി മോട്ടോഴ്സ് സ്നേഹ സംഗമം 2024 നടന്നു

Nov 24, 2024 - 13:30
 0
കൊണ്ടോടി മോട്ടോഴ്സ് സ്നേഹ സംഗമം 2024 നടന്നു
This is the title of the web page

കോട്ടയം കേന്ദ്രമായി ബസ് സര്‍വ്വീസുകള്‍ നടത്തിയിരുന്ന കൊണ്ടോടി മോട്ടോഴ്സ് സര്‍വ്വീസില്‍ മുന്‍കാലങ്ങളില്‍ ജോലി ചെയ്തിരുന്ന ജീവനക്കാരും ഇപ്പോള്‍ ജോലി ചെയ്തു വരുന്ന ജീവനക്കാരുമാണ് സ്നേഹ സംഗമം_2024 എന്ന പേരില്‍ കുട്ടിക്കാനത്ത് ഒത്തുകൂടിയത്.1972 ല്‍ ആരംഭിച്ച കൊണ്ടോടി ബസ് സര്‍വ്വീസ് അരനൂറ്റാണ്ട് പിന്നിടുന്ന കാലഘട്ടത്തിലാണ് ഇന്നലെകളില്‍ ഈ പ്രസ്ഥാനത്തില്‍ ജോലി ചെയ്തവരും ഇന്ന് തൊഴില്‍ ചെയ്യുന്നവരും ഒത്തു കൂടിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കൊണ്ടോടി മോട്ടോഴ്സ് സ്ഥാപകന്‍ ടോം തോമസ് സ്നേഹ സംഗമം ഉദ്ഘാടനം ചെയ്തു.ബസ് വ്യവസായത്തില്‍ പുതിയൊരു തൊഴില്‍ സംസംകാരം വളര്‍ത്തിയെടുണമെന്ന മാനേജ്മെന്റിന്റെ ആശയങ്ങള്‍ തൊഴിലാളികള്‍ പ്രാവര്‍ത്തികമാക്കി പ്രയത്നിച്ചതാണ് കൊണ്ടോടി മോട്ടോഴ്സ് ബസ് സര്‍വ്വീസുകളെ ജനകീയമാക്കിയതെന്ന് ടോംതോമസ് പറഞ്ഞു.

കൊണ്ടോടി ഗ്രൂപ്പ് ജനറല്‍ മാനേജര്‍ രാഹൂല്‍ ടോം മുഖ്യ പ്രഭാഷണം നടത്തി.സ്നേഹ സംഗമം സംഘാടക സമിതി കണ്‍വീനര്‍ ഷിജുതോമസ് ഉള്ളുരുപ്പില്‍ അദ്ധ്യക്ഷനായിരുന്നു.പ്രസാദ് വിലങ്ങുപാറ സ്വാഗതം ആശംസിച്ചു.അനീഷ് K K , ബേബി ചെറുവാട ,ജോബാഷ് ,സണ്‍സി , സലീം ,സാബു ,K.I.തോമസ് , രാജീവ് ,വര്‍ഗ്ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow