ആറാമത് റെയിൻ ഇൻ്റർനാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവൽ (RINFF 2024) കട്ടപ്പന ടൗണിൽ മൂന്ന് വേദികളിലായി നടക്കും

റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെയും, ബേർഡ്‌സ് ക്ലബ് ഇന്റർനാഷണലിന്റെയും , മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിലെ നാഷണൽ സർവ്വീസ് സ്കീമിന്റെയും , ആഭിമുഖ്യത്തിൽ 2024 ഡിസംബർ 4, 5 തീയതികളിൽ ചലച്ചിത്രമേള സംഘടിപ്പിക്കുന്നു.എം. ജി. സർവ്വകലാശാല വൈസ് ചാൻസലർ പ്രോഫ. ഡോ. അരവിന്ദകുമാർ ഡിസംബർ 4-ന് രാവിലെ 10.00 മണിക്ക് കട്ടപ്പന മുൻസിപ്പൽ മിനി സ്റ്റേഡിയത്തിൽ വച്ച് ഉദ്ഘാടനം ചെയ്യും.
ഡീൻ കുര്യാക്കോസ് എം പി യുടെ അദ്ധ്യക്ഷതിൽ ചേരുന്ന സമ്മേളനത്തിൽ പ്രശസ്‌ത നടനും തിരകഥാകൃത്തും സംവിധായകനുമായ രഞ്ജി പണിക്കർ, സംഗീത സംവിധായകൻ ജാസി ഗിഫ്റ്റ്, നടൻമാരായ ടിനി ടോം, കൈലാസ് എന്നിവരുടെ സാന്നിദ്ധ്യം ഉണ്ടായിരിക്കും. ഫെസ്റ്റിവെൽ ഡയറക്ടർ സംവിധായകൻ ജയരാജ് ഉദ്ഘാടനസമ്മേളനത്തോടനുബ ന്ധിച്ച് പ്രകൃതി ചലച്ചിത്രമേളയുടെ സന്ദേശം നൽകും.
തുടർന്ന ഇൻ്റർനാഷണൽ കോമ്പറ്റീഷൻ വിഭാഗത്തിൽ നിന്നുള്ള 'Mighty Afrin in the Time of Floods' എന്ന ഡോക്യുമെൻ്ററി ചിത്രം പ്രദർശിപ്പിച്ചു കൊണ്ട് RINFF ആറാം എഡീഷൻ ആരംഭിക്കും.ഫീച്ചർ, ഡോക്യുമെൻ്ററി, ഷോർട്ട്ഫിലിം എന്നീ വിഭാഗങ്ങളിലായി 20 രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ മത്സരിക്കുന്ന ഇന്റർനാഷണൽ വിഭാഗത്തിൽ ജൂറി ചെയർമാൻ പ്രശസ്ഥ സംവിധായകൻ കവിയൂർ ശിവ പ്രസാദാണ് പ്രശസ്‌ത ചലച്ചിത്ര പ്രവർത്തകരായ ഖാലിദ് അലി (യു കെ), ബിജയ ജെന, ഫാബ്ലോ ബൗലോ (ചൈന) എന്നിവർ ജൂറി അംഗങ്ങളായിരിക്കും.
ക്വാസി അബ്ദുൾ റഹീം (മാട്രിഡ്) ആയിരിക്കും ഫെസ്റ്റിവലിന്റെ ഇൻ്റർനാഷണൽ ക്യൂറേറ്റർ,ചലച്ചിത്ര പ്രദർശനങ്ങൾക്കു പുറമേ, സെമിനാറുകൾ, ഗ്രമീണ കലാ പ്രദർശനങ്ങൾ, എന്നിവ ചലച്ചിത്രമേളയോടനുബന്ധിച്ച നടക്കും. സന്തോഷ് തീയേറ്റർ, ഓസ്സാനം ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, കട്ടപ്പന മുൻസിപ്പൽ മിനി സ്റ്റേഡിയം, എന്നീ 3 വേദികളിലായിട്ടായിരിക്കും ഫെസ്റ്റി വൽ നടക്കുക.
5-ാം തീയതി വൈകുന്നേരം മിനിസ്റ്റേഡിയത്തിൽ നട ക്കുന്ന ചിലച്ചിത്രമേളയുടെ സമാപന സമ്മേളനത്തിൽ സഹക രണ തുറമുഖ വകുപ്പ് മന്ത്രി വി . എൻ. വാസവൻ, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ എന്നിവർ പങ്കെടുക്കും.പത്രസമ്മേളനത്തിൽ ജയരാജ് (സംവിധായകൻ), ജിതിൻ കൊല്ലംകുടിയിൽ (പ്രസിഡൻ്റ് റോട്ടറി കട്ടപ്പന ഹെറിറ്റേജ്),പ്രദീപ് എം നായർ (സംവിധായരൻ) അഖിൽ വിശ്വനാഥൻ,. സന്തോഷ് ദേവസ്യ,വിജി ജോസഫ്,ഷിനു ജോൺ ഞളളാനി ,ജോസ് മാത്യു, സജിദാസ്, സജി കോട്ടയം,പി എം ജെയിംസ്, ജോസ് ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു.