ഇടുക്കിയുടെ വികസനത്തിന് ബാങ്കിംഗ് മേഖലയുടെ പങ്കാളിത്തം വളരെ വലുതാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

Nov 22, 2024 - 15:48
Nov 22, 2024 - 15:53
 0
ഇടുക്കിയുടെ വികസനത്തിന് ബാങ്കിംഗ് മേഖലയുടെ പങ്കാളിത്തം വളരെ വലുതാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ
This is the title of the web page

ജില്ലയുടെ വികസനത്തിന് ധനകാര്യ സ്ഥാപനങ്ങളുടെ പങ്ക് എത്രമാത്രം പ്രാധാന്യമർഹിക്കുന്നുവെന്ന് കാനറ ബാങ്ക് ചെറുതോണി ശാഖയുടെ ചുരുങ്ങിയ കാലത്തെ പ്രവർത്തനം കൊണ്ട് മനസ്സിലാക്കാമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അഭിപ്രായപ്പെട്ടു. ഒരു വർഷം മുമ്പ് താൽക്കാലിക കെട്ടിടത്തിൽ ആരംഭിച്ച കാനറ ബാങ്ക് ചെറുതോണി ശാഖയുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കാനറ ബാങ്ക് റീജണൽ മാനേജർ അജയ് പ്രകാശ് ഡി. എസ്. അധ്യക്ഷത വഹിച്ച യോഗത്തിൽ ഇടുക്കി എ ഡി.എം ഷൈജു പി .ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആൻസി തോമസ്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോർജ് പോൾ, ജില്ലാ പഞ്ചായത്തഗം കെജി സത്യൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഡിറ്റാജ് ജോസഫ്, ഗ്രാമപഞ്ചായത്ത് അഗം നിമ്മി ജയൻ, വ്യാപാരി നേതാക്കളായ ജോസ് കുഴികണ്ടം, സാജൻ കുന്നേൽ പാറത്തോട് ആൻ്റണി , ജെയിൻ ആഗസ്റ്റിൻ ബാങ്ക് മാനേജർ അൽബർട്ട് പി. സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കായിക രംഗത്ത് മികവ് പുലർത്തിയ വിഷ്ണു രാജൻ , വൃന്ദാ രാജൻ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.വിവിധതരം വായ്പകളുടെ വിതരണത്തോടൊപ്പം ബാങ്കിൻറെ പ്രവർത്തനങ്ങളിൽ സഹായകരമായി നിലകൊണ്ട പൊതുപ്രവർത്തകരെയും ചടങ്ങിൽ ആദരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow