വയനാട് ദുരന്തബാധിതർക്ക് കേന്ദ്രസഹായം അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ജനാധിപത്യ കേരള കോൺഗ്രസിന്റെ നേതൃത്വത്തിൽ ചെറുതോണി ടൗണിൽ പ്രതിഷേധ പ്രകടനവും ധർണയും സംഘടിപ്പിച്ചു
അഞ്ഞൂറോളം കുടുബങ്ങളെ ഭൂമുഖത്തു നിന്ന് തന്നെ തുടച്ചുനീക്കിക്കൊണ്ട് ഒരു നാടിനെ തന്നെ ഉന്മൂലനം ചെയ്ത വയനാട് പ്രകൃതി ദുരന്തത്തിൽ യാതൊരുവിധ ആനുകൂല്യങ്ങളും അനുവദിക്കാത്ത കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നിലപാടുകൾ ചൂണ്ടിക്കാട്ടിയാണ് ജനാധിപത്യ കേരള കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ധർണയും സംഘടിപ്പിച്ചത്. ചെറുതോണി ടൗണിൽ നടന്ന പരിപാടികൾ സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.
എത്ര ശ്രമിച്ചിട്ടും അധികാരം പിടിച്ചെടുക്കാൻ കഴിയാത്തതിന്റെ രാഷ്ട്രീയ വിരോധമാണ് കേരള ജനതയോട് കേന്ദ്രം ഭരിക്കുന്ന ബിജെപി വച്ചു പുലർത്തുന്നത് എന്ന് ധർണ്ണ ഉദ്ഘാടനം ചെയ്ത ജോർജ് അഗസ്റ്റിൻ ആരോപിച്ചു. ജില്ലാ പ്രസിഡണ്ട് സിബി മൂലേപറമ്പിൽ അധ്യക്ഷത വഹിച്ചു. മറ്റു നേതാക്കളായ അഡ്വ. മിഥുൻ സാഗർ, ജോസ് ഞായർകുളം ടി എസ് ഇസഹാക്ക്ജോർജ് കണ്ണമ്പുഴ ഷാജി വരവുകാലാപറമ്പിൽ, പിസി തോമസ്, ജോസുകുട്ടി വാണിയപുര, ഡൊമിനിക് മടുക്കക്കുഴി,സജിത പൊന്നപ്പൻ, മോളി ബേബി ഉൾപ്പെടെ നിരവധി പേർ സമര പരിപാടികളിൽ പങ്കെടുത്തു.