മാത്യു കുഴൽനാടൻ എംഎൽഎയുടെ ചിന്നക്കനാലിലെ ഭൂമി പോക്കുവരവ് ചെയ്തു; 2 റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി

Nov 22, 2024 - 07:33
Nov 22, 2024 - 07:37
 0
മാത്യു കുഴൽനാടൻ എംഎൽഎയുടെ  ചിന്നക്കനാലിലെ  ഭൂമി പോക്കുവരവ് ചെയ്തു;  2 റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി
This is the title of the web page

മാത്യു കുഴൽനാടൻ എംഎൽഎയുടെ ഇടുക്കി ചിന്നക്കനാൽ പാപ്പാത്തിചോലയിലെ ഭൂമി പോക്കുവരവ് ചെയ്ത കേസിൽ 2 റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി. ഉടുമ്പൻചോല മുൻ ഭൂരേഖ തഹസിൽദാരും നിലവിൽ ഉടുമ്പൻചോല തഹസിൽദാരുമായ എ.വി.ജോസ്, ചിന്നക്കനാൽ മുൻ വില്ലേജ് ഓഫീസറും നിലവിൽ പള്ളിവാസൽ വില്ലേജ് ഓഫീസറുമായ സുനിൽ കെ.പോൾ എന്നിവർക്കെതിരെയാണ് ലാൻൻ്റ് റവന്യു കമ്മീഷണറുടെ സ്ഥലംമാറ്റ നടപടി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇവരെ ഇടുക്കി ജില്ലയിലോ സമീപ ജില്ലയിലോ നിയമിക്കാതെ അപ്രധാനമായ തസ്തികയിൽ മാറ്റി നിയമിക്കാൻ നടപടി സ്വീകരിക്കണമെന്ന് കഴിഞ്ഞ സെപ്റ്റംബർ 3 ന് സർക്കാർ നിർദേശം നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് എ.വി.ജോസിനെ ആലപ്പുഴ ജില്ലയിലേക്കും സുനിൽ കെ.പോളിനെ വയനാട് ജില്ലയിലേക്കും സ്ഥലംമാറ്റിക്കൊണ്ട് ലാൻൻ്റ് റവന്യു കമ്മീഷണർ കഴിഞ്ഞ 18 ന് ഉത്തരവിട്ടത്. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

മിച്ച ഭൂമി കേസിൽ ഉൾപ്പെട്ട ഭൂമിയിലെ റിസോർട്ട് ആണ് മാത്യു കുഴൽനാടൻ എംഎൽഎ വാങ്ങിയതെന്നാണ് റവന്യു വകുപ്പിന്റെയും വിജിലൻസിന്റെയും കണ്ടെത്തൽ. രജിസ്ട്രേഷനും പോക്കുവരവും സാധ്യമല്ലാത്ത ഭൂമിയാണ് മാത്യു കുഴൽനാടൻ എംഎൽഎ വാങ്ങിയതെന്ന് വിജിലൻസ് ചൂണ്ടിക്കാട്ടിയിരുന്നു. നികുതി തട്ടിപ്പ് നടത്തി, 50 സെൻറ് ഭൂമി അധികമായി കൈവശം വച്ചു,

 മിച്ചഭൂമി കേസിൽ ഉൾപ്പെട്ട സ്ഥലം രജിസ്ട്രേഷൻ നടത്തി എന്നിവ ഉൾപ്പെടെയുള്ള ക്രമക്കേടുകളായിരുന്നു വിജിലൻസ് കണ്ടെത്തിയത്. ആകെ 21 പ്രതികളുള്ള കേസിൽ മാത്യു കുഴൽനാടൻ പതിനാറാം പ്രതിയാണ്. ഇപ്പോൾ നടപടി നേരിട്ട എ.വി.ജോസ് അഞ്ചാം പ്രതിയും സുനിൽ കെ.പോൾ പതിനൊന്നാം പ്രതിയുമാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow