ബസ് സർവീസ് നിലച്ചതിനെ തുടർന്ന് ജനങ്ങൾ ദുരിതത്തിൽ
നെടുങ്കണ്ടത്തു നിന്നും രാവിലെ 5 ന് പുറപ്പെട്ടിരുന്ന കണ്ണൂരിലേക്കുള്ളതും കട്ടപ്പന നിന്നും മുവ്വാറ്റുപുഴയ്ക്ക് സർവ്വീസ് നടത്തിയിരുന്ന ഫാസ്റ്റ് പാസഞ്ചറും സേനാപതിയിൽ നിന്നും വെളുപ്പിന് 3 ന് പുറപ്പെട്ടിരുന്ന കോട്ടയത്തേക്കുള്ളതും ശാന്തൻപാറയിൽ നിന്നും വടക്കാൻ ചേരിക്ക് സർവ്വീസ് നടത്തിയിരുന്ന ബസ്സുകളുമാണ് നിലവിലില്ലാത്തത്. ഈ സർവ്വീസുകൾ ലാഭകരമായിരുന്നുവെന്ന് അധികൃതർ നേരത്തെ പറഞ്ഞിരുന്നു .
ഹൈറേഞ്ചിലെ ജനങ്ങൾക്ക് വിവിധ ആവശ്യങ്ങൾക്കായി മറ്റ് ജില്ലകളിൽ പോകുന്നതിനും തിരികെ വരുന്നതിനും ഈ സർവ്വീസുകൾ ഏറെ പ്രയോജനപ്പെട്ടിരുന്നു. എന്നാൽ ഒരു മുന്നറിയിപ്പുകളും കാരണങ്ങളും ഇല്ലാതെ ഈ സർവീസുകൾ അവസാനിപ്പിച്ചു. കെ.എസ്.ആർ.ടി.സിയിലെ ഓപ്പറേറ്റിംഗ് വിഭാഗം സ്വാകാര്യ ബസുകളെ സഹായിക്കനാണോ ഈ നടപടി സ്വീകരിച്ചതെന്ന് വിജിലൻസ് വിഭാഗം അന്വേഷണം നടത്തണമെന്ന ആവശ്യമാണു യരുന്നത്.