ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പൊന്മുടിയിലെ തൂക്കുപാലത്തില്‍ സഞ്ചാരികളുടെ തിരക്ക് വര്‍ദ്ധിക്കുന്നു
ഇടുക്കിയിലേയ്ക്കെത്തുന്ന സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ് പൊന്മുടിയും പരിസര പ്രദേശങ്ങളും. ഇവിടങ്ങളില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്നത് ഈ തൂക്കുപാലത്തിലാണ്. പന്നിയാര്‍ പുഴയ്ക്ക് കുറുകെ നൂറടിയോളം ഉയരത്തിലുള്ള തൂക്കുപാലത്തില്‍ നിന്നുള്ള കാഴ്ചകള്‍ ഏറെ ആസ്വാദ്യകരമാണ്. അതുകൊണ്ട് തന്നെ പൊന്മുടിയിലേയ്ക്കെത്തുന്ന സഞ്ചാരികള്‍ ഇവിടം സന്ദർശിക്കാതെ മടങ്ങാറുമില്ല.
തൂക്കുപാലത്തില്‍ നിന്നിള്ളള പന്നിയാര്‍ പുഴയുടെ കാഴ്ച ഏറെ മനോഹരമാണ് ഇത് കണുന്നതിനായി നൂറ് കണക്കിന് സഞ്ചാരികളാണ് പാലത്തിലേയ്ക്ക് എത്തുന്നത്. ഒരേസമയം നിരവധി സഞ്ചാരികൾ പാലത്തിൽ പ്രവേശിക്കുന്നത് അപകട ഭീഷണി ഉയര്‍ത്തുന്നതായും കാഴ്ചകൾ ആസ്വാദിക്കാൻ സഞ്ചാരികൾക്കയി പുതിയ പാലം നിർമ്മിക്കുമെന്ന അധികൃതരുടെ പ്രഖ്യാപനം പാഴ്വാക്കായതായും പ്രദേശവാസികൾ പറഞ്ഞു.
വിനോദ സഞ്ചാരികള്‍ക്കായി തൂക്കുപാലം നിലനിര്‍ത്തി സമാന്തരമായി പുതിയ പാലംനിര്‍മ്മിക്കുമെന്ന സര്‍ക്കാര്‍ പ്രക്യാപനമുണ്ടായിരുന്നെങ്കിലും പുതിയ പാലത്തിനായി മണ്ണ് പരിശോധന നടത്തി പോയിട്ട് വര്‍ഷങ്ങള്‍ പിന്നിടുകയാണ്.കൊച്ചു കുട്ടികളടക്കം പാലത്തില്‍ കയറുന്നതിനാല്‍ സുരക്ഷയുടെ ഭാഗമായി ഇട്ടിരുന്ന ഇരുമ്പ് വലകളും തുരുമ്പെടുത്ത് നശിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍പാലത്തിന്‍റെ ബല പരിശോധന നത്തണമെന്നും പുതിയ പാലം നിര്‍മ്മിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നുമാണ് ഉയരുന്ന ആവശ്യം.