മുരിക്കാശ്ശേരി ലയൺസ് ക്ലബിൻ്റെ നേതൃത്വത്തിൽ കരിയർ മാപ്പിംഗ് സെമിനാർ സംഘടിപ്പിച്ചു

പാഠ്യ പാഠ്യേതര വിഷയങ്ങൾക്കൊപ്പം വിദ്യാർത്ഥികൾക്ക് പഠനത്തിന് ശേഷം മെച്ചപ്പെട്ട തൊഴിലുകൾ കണ്ടെത്തുന്നതിനും ഭാവിയിൽ ജീവിതത്തിൽ ലക്ഷ്യബോധം കൈവരിക്കുന്നതിനും എല്ലാം പ്രയോജനപ്പെടുത്തുവാനാണ് മുരിക്കാശ്ശേരി സെൻ മേരീസ് ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർത്ഥികൾക്കായി കരിയർ മാപ്പിങ് സെമിനാർ സംഘടിപ്പിച്ചത്.
ലയൺ ക്ലബ് മുരിക്കാശേരി യൂണിറ്റിൻ്റെ നേതൃത്വത്തിൽ നടത്തിയ സെമിനാറും യോഗവും ലയൺസ് ക്ലബ് ഇടുക്കി റീജണൽ ചെയർമാൻ സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രശസ്ത കരിയർ ഗൈഡൻസ് ട്രെയിനർ മനോജ് ഗോവിന്ദ് സെമിനാർ നയിച്ചു.
മുരിക്കാശ്ശേരിയൂണിറ്റ് പ്രസിഡണ്ട് റെജി ജോസഫ് അധ്യക്ഷത വഹിച്ചു. സെൻ്റ്മേരിസ് ഹയർ സെക്കൻഡറി സ്ക്കൂൾ പ്രിൻസിപ്പൽ ജോസഫ് മാത്യു, ലയൻസ് ക്ലബ്ബ് ഭാരവാഹികളായ ജോമോൻ ജോസഫ്, ബെന്നി , സുഭാഷ്, തോമസ് കാരക്കാവയലിൽ വിൻസൻ്റ് ജോസഫ്, പി ജെ ജോസഫ്, ജോണിക്കുട്ടിഎന്നിവർ പങ്കെടുത്തു സംസാരിച്ചു.