മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി രാജകുമാരിയിൽ കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു
സാമൂഹ്യ വിദ്യാഭ്യാസത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരം മാലിന്യമുക്ത നവകേരള ജനകിയ ക്യാമ്പയിനിന്റെ ഭാഗമായി കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു. മാലിന്യ നിർമ്മാർജ്ജന പദ്ധതിയിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന വ്യാപകമായി ശിശുദിനത്തോട് അനുബന്ധിച്ചു കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചത് .രാജകുമാരി പഞ്ചായത്ത് കമ്മ്യുണിറ്റി ഹാളിൽ നടന്ന ഹരിത സഭ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ബിജു ഉത്‌ഘാടനം ചെയ്‌തു.
ഗ്രാമപഞ്ചായത്തിലെ ഏഴോളം സ്കൂളുകളിൽ നിന്നുമായി ഇരുനൂറ്റി അൻപതോളം വിദ്യാർഥികൾ ഹരിത സഭയിൽ പങ്കെടുത്തു .വിദ്യാർത്ഥികളുടെ ശ്രെദ്ധയിൽപ്പെട്ട മാലിന്യ പ്രശ്ങ്ങൾ ഹരിത സഭയിൽ അവതരിപ്പിക്കുകയും പഞ്ചായത്ത് ഭരണസമിതി മറുപിടി നൽകുകയും ചെയ്‌തു . ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അജേഷ് മുകളേൽ,ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ,അദ്ധ്യാപകർ,ഗ്രാമപഞ്ചായത്ത് ജീവനക്കാർ,ഹരിതകർമ്മ സേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും,മൊമന്റോയും സർട്ടിഫിക്കറ്റുകളുടെ വിതരണവും നടന്നു