ഇടുക്കി ജില്ലാതല ശിശുദിനാഘോഷ പരിപാടികൾ ചെറുതോണിയിൽ നടന്നു

ജില്ലാ ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തിൽ ജില്ലാതല ശിശുദിനാഘോഷ പരിപാടികൾ ചെറുതോണിയിൽ നടന്നു. ശിശുദിനറാലി, കുട്ടികളുടെ സമ്മേളനം , ശിശുദിന സ്റ്റാമ്പ് പ്രകാശനം , ഫോട്ടോ പ്രദർശനം എന്നിവയാണ് നടന്നത്. ജില്ലാ കളക്ടർ വി. വിഘ്നേശ്വരി ബസ്റ്റാൻഡ് മൈതാനത്ത് പതാക ഉയർത്തിയതോടെയാണ് ശിശുദിനാഘോഷ പരിപാടികൾക്ക് തുടക്കമായത്.ജില്ലാ ആസ്ഥാന മേഖലയിലെ വിവിധ സ്കൂളിലെ കുട്ടികൾ പങ്കെടുത്ത ശിശുദിന റാലി വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോർജ് പോൾ ഫ്ലാഗ് ഓഫ് ചെയ്തു.
ചെറുതോണി ടൗണിൽ നടന്ന റാലിക്ക് ശേഷം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച സമ്മേളനം കുട്ടികളുടെ പ്രധാനമന്ത്രി കുമാരി ദയാ മോനിഷ് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സ്പീക്കർ കുമാരി അന്നാ മനോജ് അദ്ധ്യക്ഷത വഹിച്ചു. ശിശുദിന സ്റ്റാമ്പിൻ്റെ പ്രകാശനം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആൻസി തോമസ് നിർവ്വഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗം കെ ജി സത്യൻ ശിശുദിന സന്ദേശം നൽകി. വിവിധ മേഖലകളിൽ കഴിവുതെളിയിച്ചവരെ ചടങ്ങിൽ ആദരിച്ചു. ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ഡിറ്റാജ് ജോസഫ് പരിപാടികൾക്ക് നേതൃത്വം നൽകി.