കാമാക്ഷി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വയോജനങ്ങൾക്കായി സഹായ ഉപകരണ നിർണ്ണയ ക്യാമ്പും, ബോധവൽക്കരണ സെമിനാറും സംഘടിപ്പിച്ചു
കാമാക്ഷി ഗ്രാമപഞ്ചായത്ത് 2024- 25 വാർഷിക പദ്ധതിയിൽപ്പെടുത്തി വയോജനങ്ങൾക്കായി നടപ്പാക്കുന്ന സഹായി 2024- പദ്ധതിയുടെ ഉദ്ഘാടനമാണ് നടത്തിയത്. വയോജനങ്ങൾക്ക് സഹായം ഉപകരണ നിർണ്ണയ ക്യാമ്പും, ബോധ വത്കരണ സെമിനാറുമാണ് സംഘടിപ്പിച്ചത് .തങ്കമണി സെൻ്റ്.തോമസ് പാരിഷ് ഹാളിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് അനുമോൾ ജോസ് ഉദ്ഘാടനം ചെയ്തു.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സോണി ചെള്ളാമഠം അധ്യക്ഷനായിരുന്നു.പഞ്ചായത്ത് അംഗങ്ങളായ എം ജെ ജോൺ, ഷേർലി ജോസഫ്,സെക്രട്ടറി ബ്രൈറ്റ് മോൻ,ജിൻ്റു ബിനോയി, തങ്കമണി സെൻ്റ്.തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ മധു കെ ജെയിംസ്, ഐസിഡിഎസ് സൂപ്പർവൈസർ മറിയാമ്മ,ഡോ. ഷംനാദ് ,ക്യാമ്പ് കോർഡിനേറ്റർ റസീൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. പഞ്ചായത്ത് പരിധിയിലെ നിരവധി വയോധികരും ചടങ്ങിൽ പങ്കെടുത്തു.