കേരള പിഎസ്സി എംപ്ലോയിസ് യൂണിയൻ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എൻ രാഘവേന്ദ്രൻ പോറ്റി അനുസ്മരണം സംഘടിപ്പിച്ചു
1973 സർക്കാർ സർവീസ് പൊതുമരാമത്ത് വകുപ്പിൽ എൽഡി ക്ലർക്ക് ആയിട്ടാണ് എൻ രാഘവേന്ദ്രന്റെ നിയമനം. തുടർന്ന് തൃശ്ശൂരിൽ സംഘടനാ പ്രവർത്തനത്തിലൂടെ എൻജിഒ യൂണിയന്റെ നേതൃത്വത്തിലേക്ക് എത്തി . 1978ല്‍ തിരുവനന്തപുരം പബ്ലിക് ഓഫീസിൽ നിയമതിനായി. പബ്ലിക് ഓഫീസ് ബ്രാഞ്ച് സെക്രട്ടറിയായും, ജില്ലാകമ്മിറ്റി അംഗം, സെക്രട്ടേ റിയറ്റ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. 1981-ൽ പി.എസ്.സി. യിൽ അസിസ്റ്റന്റ് ആയി നിയമനം ലഭിച്ചു . അണ്ടർ സെക്രട്ടറി ആയി 2007-ൽ സർവ്വീസിൽ നിന്നും വിരമിച്ചു.
1974 ലെ അഖിലേന്ത്യാ പണിമുടക്കിലും 1979-ലെ ജനറൽ ആശുപത്രി ജീവന ക്കാർക്കെതിരായ പോലീസ് അതിക്രമത്തിലും 1982-ലെ ലീവ് സറണ്ടർ സംരക്ഷണ സമര ത്തിലും പോലീസിൻ്റെ ഭീകരമായ മർദ്ദനം ഏറ്റു. പി.എസ്.സി. എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി, പ്രസിഡൻ്റ്, എഫ്.എസ്.ഇ.ടി.ഒ. വൈസ്പ്രസിഡൻ്റ് എന്നീ നിലക ളിൽ പ്രവർത്തിച്ചു. ഒരു സമരസംഘടന എന്ന നിലയിൽ നിന്നും പി.എസ്.സി എംപ്ലോ യീസ് യൂണിയനെ ആ ശയപരമായും സംഘ ടന പരമായും ഈ മേഖലയിൽ ബഹുഭൂരിപ ക്ഷത്തെ യും പ്രതിനിധീകരിക്കുന്ന സംഘ ടന എന്ന നിലയിലേക്ക് വളർത്തുന്നതിൽ നിർണ്ണാ യക പങ്കുവഹിച്ചു.
സംഘടനാരംഗത്തു മാത്രമല്ല ഔദ്യോഗിക ജോലികളിലും അനുകര ണീയമായ മാതൃകയായിയിരുന്നു എൻ രാഘവേന്ദ്രൻ പോറ്റി . 2011 നവംബർ 8-ന് സ്വവതിയുടെ മുമ്പിൽ നിൽക്കുമ്പോൾ നിയ ന്ത്രണം വിട്ട വാഹനം ഇടിച്ച് മരണപ്പെട്ടത് . കട്ടപ്പന പിഎസ്സി ഓഫീസിൽ സംഘടിപ്പിച്ച യോഗം കെ ജി ഒ എ ഇടുക്കി ജില്ലാ സെക്രട്ടറി അബ്ദുൽ സമദ് പി എസ് ഉദ്ഘാടനം ചെയ്തു.
പിഎസ്സി എംപ്ലോയിസ് യൂണിയൻ ജില്ലാ പ്രസിഡന്റ് ദിവ്യ പി ഡി അധ്യക്ഷത വഹിച്ചു. പിഎസ്സി എംപ്ലോയിസ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സി ജെ ജോൺസൺ അനുസ്മരണം പ്രഭാഷണം നടത്തി. പിഎസ്സി എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി സുജിത കൃഷ്ണൻ, ട്രഷറർ രജനി രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.