കൗമാര കലാ മാമാങ്കം ദ്യുതി 2024 ന് അയ്യപ്പൻകോവിൽ മേരികുളത്ത് അരങ്ങുണർന്നു

നവംബർ 13 മുതൽ 15 വരെ മേരികുളം സെൻ്റ്: മേരീസ് ഹയർ സെക്കൻ്ററി സ്കൂളിൽ വച്ച് നടക്കുന്ന കട്ടപ്പന ഉപജില്ലാ സ്കൂൾ കലോത്സവം ദ്യുതി 2024നാണ് തിരശ്ശീല ഉയർന്നത്.തിങ്കളാഴ്ച്ച നടത്തിയ കൂട്ട ഓട്ടത്തിനും ചൊവ്വാഴ്ച നടന്ന പ്രൗഡ ഗംഭീരമായ വിളംബര ജാഥക്ക് ശേഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ബിനു ഉത്ഘാടനം ചെയ്ത കലോത്സവത്തിൻ്റെ സ്റ്റേജ് മത്സര ഇനങ്ങളാണ് ഇന്ന് ആരംഭിച്ചത്.
15 ന് സമാപിക്കുന്ന കലോത്സവത്തിൽ കട്ടപ്പന ഉപ വിദ്യാഭ്യാസ ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി 5000 ത്തോളം പ്രതിഭകളാണ് 14 സ്റ്റേജുകളിലായി മാറ്റുരക്കുന്നത്.സംഘാടന മികവ് കൊണ്ട് ഏറെ പ്രശംസ പിടിച്ച് പറ്റിയാണ് കലോത്സവം മുന്നേറുന്നത്.ദിവസങ്ങളോളം നടന്ന ചിട്ടയായ തയ്യാറെടുപ്പാണ് കലോത്സവം വിജയകരമാകാൻ കാരണം. അയ്യപ്പൻകോവിലിൻ്റെ ഉത്സവമായി മാറിയിരിക്കുകയാണ് കട്ടപ്പന ഉപജില്ലാ കലോത്സവം.