ഇടുക്കി ജില്ല കരാട്ടെ അസോസിയേഷൻ അഡ് ഹോക് കമ്മിറ്റി യോഗം ചേർന്നു
കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെയും,കേരള ഒളിമ്പിക് അസോസിയേഷന്റെയും അംഗീകാരമുള്ള കേരള കരാട്ടെ അസോസിയേഷന്റെ അംഗത്വം ഉള്ള ഇടുക്കി ജില്ലാ കരാട്ടെ അസോസിയേഷൻ പുനസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഇടുക്കി ജില്ലയിലെ കരാട്ടെ പരിശീലകരുടെ യോഗം കട്ടപ്പന വൈ.എം.സി.എ ഹാളിൽ ചേർന്നു. കേരള കരാട്ടെ അസോസിയേഷൻ ചുമതലപ്പെടുത്തിയ അഡ്- ഹോക് കമ്മിറ്റിയുടെ ചെയർമാൻ ആർ സ്വരാജ് അധ്യക്ഷത വഹിച്ചു.
ഇടുക്കി ജില്ലയിലെ കരാട്ടെ അസോസിയേഷനിൽ അംഗത്വം എടുത്ത് പരിശീലനം നടത്തി വരുന്ന മുപ്പത്തി അഞ്ചിൽ അധികം പരിശീലകർ യോഗത്തിൽ പങ്കെടുത്തു. കേരള കരാട്ടെ അസോസിയേഷൻ ജനറൽ സെക്രട്ടറി ഇൻചാർജ് പി ചന്ദ്രശേഖരപണിക്കർ യോഗം ഉദ്ഘാടനം ചെയ്തു.കേരള കരാട്ടെ അസോസിയേഷൻ ട്രഷറർ പി പി വിജയകുമാർ ആമുഖ പ്രസംഗം നടത്തി.
ജില്ലാ അസോസിയേഷന്റെ നിലവിലുള്ള കമ്മിറ്റി ഭാരവാഹികൾരാജി വച്ച സാഹചര്യത്തിൽകമ്മിറ്റിയിലേക്ക് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുക്കുന്നതിനായിട്ടാണ് യോഗം വിളിച്ച് ചേർത്തിട്ടുള്ളത്. അത് പ്രകാരം ബാനർജി പി വി കൺവീനറായി അഞ്ച് അംഗ സമിതിയെ യോഗം ചുമതലപ്പെടുത്തി. യോഗത്തിൽ വൈ.എം.സി.എ പ്രസിഡന്റ് രജിത് ജോർജ്, വൈ.എം.സി.എനാഷണൽ എഡ്യൂക്കേഷൻ ബോർഡ് ചെയർമാൻ ജോർജ് ജേക്കബ്,സെക്രട്ടറി കെ ജെ ജോസഫ്,ട്രഷറർ യു സി തോമസ്,ദിലീപ് ഒ എസ്,സലിം എം കെ, ബിനു, യേശുദാസ് കേരള കരാട്ടെ അസോസിയേഷൻ വൈസ് പ്രസിഡന്റ് ജോയി പോൾ ഭരണ സമിതി അംഗം കെ എ ആന്റണി തുടങ്ങിയവർ സംസാരിച്ചു.