കട്ടപ്പന ഉപജില്ലാ കലോത്സവ പ്രവേശന കവാടം;കലയുടെ കരവിരുതിൽ തീർത്ത വിസ്മയം
കട്ടപ്പന ഉപജില്ലാ കലോത്സവത്തിൻ്റെ പ്രവേശന കവാടമാണ് ആരെയും ആകർഷിക്കുന്ന കരവിരുതിൻ്റെ വിസ്മയമായി മാറിയത്.പബ്ലിസിറ്റി കമ്മറ്റിയുടെ മേൽ നോട്ടത്തിലാണ് പ്രവേശന കവാട നിർമ്മാണം നടത്തിയത്. മേരികുളത്തിൻ്റെ കലാകാരന്മാർ തുണിയും , പേപ്പറും, തെർമോക്കോളും ഉപയോഗിച്ചാണ് പ്രവേശന കവാടം മനോഹരമാക്കി മാറ്റിയത്.പ്രധാന വേദിയുടെ പേരായ നീലക്കുറിഞ്ഞിയുടെ നീലവസന്തം തീർത്താണ് കവാടം ഒരുക്കിയിരിക്കുന്നത്. നൃത്ത രൂപങ്ങളും, ചിത്രങ്ങളും കഥകളി രൂപങ്ങളുമെല്ലാം കവാടത്തിന് മാറ്റ് കൂട്ടി.
കലാകാരന്മാരുടെ ഒത്തൊരുമയുടെ, രാപ്പകലില്ലാത്ത അധ്വാനത്തിൻ്റെ ഫലമാണ് പ്രവേശന കവാടം.കലാമാമാങ്കത്തിനെത്തുന്നവരെ ഏറെ ആകർഷിക്കുന്ന ഒന്നാണ് സെൽഫി പോയിൻ്റ്.വർണ്ണാഭമായ ചിത്രങ്ങളും പേപ്പർ ഗ്ലാസ്സും ഉപയോഗിച്ച് ഒരുക്കിയിരിക്കുന്ന സെൽഫി പോയിൻ്റും ആരെയും ആകർഷിക്കുന്ന ഒന്നാണ്.പബ്ലിസിറ്റി കമ്മറ്റിയുടെ ആശയമാണ് ഇവ രണ്ടും. അയ്യപ്പൻ കോവിലിലെ കലാകാരന്മാരുടെ കരവിരുതിൽ കൗമാര പ്രതിഭകളുടെ മത്സര വേദികൾ ഏറെ ആകർഷകമായി.