കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ഇടുക്കി ജില്ല ഓഫീസും, അലൻ ആൻഡ് ഹാർബർ ഐ ഹോസ്പിറ്റലിലും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

മോട്ടോർ തൊഴിലാളി ക്ഷേമനിധി ക്യാമ്പയിനും സൗജന്യ നേത്ര പരിശോധന ക്യാമ്പും ആണ് എച്ച്എംടിഎ ഹാളിൽ സംഘടിപ്പിച്ചത്. കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ഇടുക്കി ജില്ല ഓഫീസിന്റെയും അലൻ ആൻഡ് ഹാർബർ ഐ ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിലാണ് സൗജന്യ നേത്ര പരിശോധന നടത്തിയത്. തൊഴിലാളികൾക്കും കുടുംബങ്ങൾക്കും പൊതുജനങ്ങൾക്കും സേവനം നൽകിക്കൊണ്ടായിരുന്നു ക്യാമ്പിന്റെ പ്രവർത്തനം. കട്ടപ്പന ട്രാഫിക് സബ് ഇൻസ്പെക്ടർ ടി ബിജു ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയെയും ആകൂല്യങ്ങളെയും കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് മോട്ടർ തോഴിലാളി ജില്ല ക്ഷേമനിധി ബോർഡ് എക്സിക്യൂട്ടീവ് അംഗം മനോജ് സെബാസ്റ്റ്യൻ നയിച്ചു. എച്ച് എം ടി എ പ്രസിഡന്റ് പി കെ ഗോപി അധ്യക്ഷൻ ആയിരുന്നു . വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ അടക്കം പരിപാടിയിൽ സന്നിഹിതരായിരുന്നു. നിരവധി ആളുകളാണ് ക്യാമ്പിലും, ബോധവൽക്കരണ ക്ലാസിലും പങ്കെടുത്തത്.