കട്ടപ്പന സഹകരണ ആശുപത്രിയിൽ ശിശുദിനത്തിൽ സൗജന്യ കൺസൾട്ടേഷൻ
ശിശുദിനത്തിൽ കുട്ടികൾക്ക് സൗജന്യ കൺസൾട്ടേഷൻ ഒരുക്കി സഹകരണ ആശുപത്രി. വ്യാഴാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാണ് കൺസൽട്ടേഷൻ ഫീസ് ഒഴിവാക്കി പരിശോധന നടത്തുന്നത്. ഡോക്ടറെ കാണുന്നതിനുള്ള ചാർജ് ഒഴിവാക്കുന്നതിനോടൊപ്പം ചീട്ടെടുക്കുന്ന ചാർജും ഒഴിവാക്കിയിട്ടുണ്ട്.മരുന്നുകൾക്കും ലാബ് ടെസ്റ്റുകൾക്കും 5 ശതമാനം ഇളവ് എല്ലാ രോഗികൾക്കും നൽകുന്നു. പീഡിയാട്രിക് വിഭാഗത്തിൽ ഡോ. അമലു എം ബാബു MBBS MD, ഡോ. മുത്തു കുമാർ MBBS DCH എന്നീ ശിശുരോഗ വിദക്തരാണ് ശിശുരോഗ വിഭാഗത്തിൽ സൗജന്യ പരിശോധന നടത്തുന്നത്.