കട്ടപ്പന സബ്ജില്ലാ കലോത്സവത്തിന് ആവേശോജ്വലമായി തിരിതെളിഞ്ഞു
കട്ടപ്പന ഉപജില്ലാ സ്കൂൾ കലോത്സവത്തിന് മേരികുളം സെന്റ് മേരീസ് എച്ച്എസ്എസിൽ തുടക്കമായി. 13 , 14, 15 എന്നീ 3 ദിവസങ്ങളിലായാണ് കലോത്സവം നടക്കുന്നത്. ഹൈറേഞ്ചിലെ കുടിയേറ്റ മണ്ണായ അയ്യപ്പൻകോവിൽ മേരികുളത്തെത്തിയ കലോത്സവത്തെ ഇരും കൈയ്യും നീട്ടിയാണ് കുടിയേറ്റ മക്കൾ സ്വീകരിച്ചത്. കലയുടെ മേള ഹൈറേഞ്ചിൻ്റെ മേളയാക്കി മാറ്റുകയായിരുന്നു.
മേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്റ് കെ. ടി ബിനു ഉദ്ഘാടനം ചെയ്തു. കലയും തിരിയും അദ്ദേഹം തെളിയിച്ചു.മരിയൻ സ്കൂൾ പ്രിൻസിപ്പാൾ ടോം കണയങ്കവയൽ എഴുതി ട്യൂൺ ചെയ്ത് സ്വാഗത ഗാനം കലോത്സവത്തിന് മുതൽകൂട്ടായി.അയ്യപ്പൻകോവിൽ പഞ്ചായത്ത് പ്രസിഡന്റ് ജയ്മോൾ ജോൺസൺ അധ്യക്ഷയായി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശാ ആന്റണി, പഞ്ചായത്ത് അംഗങ്ങളായ മനു കെ ജോൺ, സോണിയ ജെറി, ഷൈമോൾ രാജൻ, കട്ടപ്പന എഇഒ കെ കെ യശോധരൻ, ഡിഇഒ പി കെ മണികണ്ഠൻ, സ്‌കൂൾ മാനേജർ ഫാ. വർഗീസ് കുളംപള്ളിൽ, അസിസ്റ്റന്റ്റ് മാനേജർ ഫാ. തോമസ് കണ്ടത്തിൽ, പ്രിൻസിപ്പൽ ജോയി സെബാസ്റ്റ്യൻ, ജോസഫ് മാത്യു, ത്രിതല പഞ്ചായത്തംഗങ്ങൾ സാംസ്കാരിക നേതാക്കൾ എന്നിവർ സംസാരിച്ചു. 13, 14, 15 തീയതികളിൽ കലാമത്സരങ്ങൾ നടക്കും. 8 ന് രചനാമത്സരങ്ങൾ പൂർത്തിയായിരുന്നു.കലോത്സവത്തിൻ്റെ പ്രചാരണാർഥം മാരത്തൺ മിനി മാരത്തോണും നടത്തിയിരുന്നു.