വിവിധതരം മുദ്രമാലകളും കെട്ടുമുറുക്കിന് ആവശ്യമായ വിവിധ സാധനസാമഗ്രികളും വിപണിയിലെത്തി. ശബരിമല മണ്ഡല കാലം ആരംഭിക്കാനിരിക്കെ വ്യാപാര സ്ഥാപനങ്ങൾ സജീവമാവുകുന്നു

Nov 12, 2024 - 18:07
 0
വിവിധതരം മുദ്രമാലകളും കെട്ടുമുറുക്കിന് ആവശ്യമായ വിവിധ സാധനസാമഗ്രികളും വിപണിയിലെത്തി. ശബരിമല മണ്ഡല കാലം   ആരംഭിക്കാനിരിക്കെ വ്യാപാര സ്ഥാപനങ്ങൾ സജീവമാവുകുന്നു
This is the title of the web page

ശബരിമല തീർത്ഥാടകർക്ക് ഉൽപ്പന്നങ്ങളാൽ വിപണികൾ സജീവമായിരിക്കുകയാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വസ്തുക്കൾക്ക് വില വർദ്ധിക്കുകയും അതേസമയം ചില വസ്തുക്കൾക്ക് വില കുറയുകയും ചെയ്തിട്ടുണ്ട്. നെയ്യ്,തേങ്ങ, അവൽ,മലർ, കൽക്കണ്ടം,മുന്തിരി,മഞ്ഞപ്പൊടി, ഭസ്മം തുടങ്ങി നാൽപ്പതോളം വസ്തുക്കളാണ് വിപണിയിലുള്ളത്. അതിൽ മുദ്ര മാലകളും അയ്യപ്പന്റെ ചിത്രവും വ്യാപാര സ്ഥാപനങ്ങളിൽ നിരന്നു കഴിഞ്ഞു .

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ശബരിമല തീർത്ഥാടനത്തിന് പ്രധാന്യം കുറിക്കുന്നത് മുദ്രമാല ധരിക്കുന്നതോടെയാണ്. മാല ധരിക്കുന്നതിന് ചില ചിട്ടവട്ടങ്ങളും ആചാരങ്ങളും ഉണ്ട്. ക്ഷേത്ര സന്നിധിയിൽ വച്ചാണ് ഭൂരിഭാഗം തീർത്ഥാടകരും മുദ്രമാല ധരിക്കുന്നത്. പലതരം മാലകൾ ഉണ്ടെങ്കിലും രുദ്രാക്ഷമാലയം തുളസി മാലയും ആണ് കൂടുതൽ ആളുകളും തിരഞ്ഞെടുക്കുക.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 30 മുതൽ 150 രൂപയാണ് മുദ്രമാലകളുടെ വില. ഇതിൽ രുദ്രാക്ഷമാലകൾ പല വിലയിലുണ്ട്. 108 രുദ്രാക്ഷം കോർത്ത് വലിയ മാലകളും വിപണി കയ്യടക്കി കഴിഞ്ഞു. 250 മുതൽ 350 വരെയാണ് ഇതിന് വില വരുന്നത്. ചില ഫക്തർ ഇത് സ്വയം ധരിക്കാനും വിഗ്രഹത്തിൽ ചാർത്താനും ഒക്കെയായിട്ടാണ് വാങ്ങുന്നത്. സ്വാമി ദർശനത്തിന് ഏതൊരാൾ മുദ്രമാല ധരിക്കുന്നു അയാൾ സംശുദ്ധരായി തീരുന്നു എന്നാണ് വിശ്വാസം. ഇരുമുടി കെട്ടിനുള്ള തുണിസഞ്ചി , തോളിൽ തൂക്കുന്ന സഞ്ചി തുടങ്ങിയവയും വിപണികളിൽ ഉണ്ട് .

What's Your Reaction?

like

dislike

love

funny

angry

sad

wow