റോട്ടറി വുമൺസ് ക്ലബ്ബ്‌ ഓഫ് കട്ടപ്പന ഹെറിറ്റേജ് ഫ്രീഡം ഓഫ് സ്‌മൈൽസ് പ്രോഗ്രാം സംഘടിപ്പിച്ചു. കട്ടപ്പന കല്യാണത്തണ്ട് അംഗൻവാടിയിൽ വച്ചാണ് പരിപാടി സംഘടിപ്പിച്ചത് കട്ടപ്പന നഗരസഭ കൗൺസിലർ ഷാജി കൂത്തോടി ഉദ്ഘാടനം ചെയ്തു

Aug 15, 2026 - 19:00
 0
റോട്ടറി വുമൺസ് ക്ലബ്ബ്‌ ഓഫ് കട്ടപ്പന ഹെറിറ്റേജ് ഫ്രീഡം ഓഫ് സ്‌മൈൽസ് പ്രോഗ്രാം സംഘടിപ്പിച്ചു.
കട്ടപ്പന കല്യാണത്തണ്ട് അംഗൻവാടിയിൽ വച്ചാണ് പരിപാടി സംഘടിപ്പിച്ചത് കട്ടപ്പന നഗരസഭ കൗൺസിലർ ഷാജി കൂത്തോടി ഉദ്ഘാടനം ചെയ്തു
This is the title of the web page

റോട്ടറി വുമൺസ് ക്ലബ്ബ്‌ ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെ നേതൃത്വത്തിൽ രാജ്യത്തിന്റെ സ്വാതന്ത്യ ദിനത്തോട് അനുബന്ധിച്ച് ഫ്രീഡം ഓഫ് സ്‌മൈൽസ് എന്ന പേരിൽ കട്ടപ്പന കല്യാണത്തണ്ട് അംഗനവാടിയിൽ അംഗനവാടി സപ്പോർട്ട് പ്രോഗ്രാം സംഘടിപ്പിച്ചു. സോണിയ ഷാജി ആദ്യക്ഷത വഹിച്ച പ്രോഗ്രാം നഗരസഭാ കൗൺസിലർ ഷാജി കൂത്തോടി ഉദ്ഘാടനം ചെയ്തു.

 പരിപാടിയോട് അനുബന്ധിച്ച് അംഗനവാടിയിലേയ്ക്ക് ആവശ്യമുള്ള ഉപകരണങ്ങളും കുട്ടികൾക്കായി കളിപ്പാട്ടങ്ങളും വിതരണം ചെയ്തു. ക്ലബ്ബ്‌ സെക്രട്ടറി അന്ന ജെറിൻ, ട്രഷറര്‍ റോസ് ജോസകുട്ടി, ഡോ.നന്ദന വണ്ടാനത്ത് , അനറ്റ് കൊല്ലംകുടി, സിനി ജയ്മോൻ, ശ്രീജ ബേസിൽ, രമ്യ അരുൺ, സെയ ജിന്റോ, അനിതാ അനൂപ്, ലേഖ അജേഷ് അംഗനവാടി ടീച്ചർ ലതിക തുടങ്ങിയവർ നേതൃത്വം നൽകി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow