വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ചുമട്ടുതൊഴിലാളി ഫെഡറേഷൻ നവംബർ 14ന് ധർണ്ണ നടത്തും
ചുമട്ടുതൊഴിലാളികളെ ചൂഷണത്തിൽ നിന്നും മുക്തമാക്കുക, ക്ഷേമനിധി ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുക, സ്‌കാറ്റേഡ് മേഖലയിലെ തൊഴിലാളികളുടെ പുനരാരംഭിക്കുക, രജിസ്ട്രേഷൻ ക്ഷേമനിധി ആനുകൂല്യങ്ങൾ സമയബന്ധിതമായി വിതരണം ചെയ്യുക. ഇ. എസ്.ഐ പദ്ധതി നടപ്പാക്കുക, സ്‌കാറ്റേഡ് വിഭാഗം തൊഴിലാളികൾക്കായി ക്ഷേമപദ്ധതികൾ പരിഷ്‌കരിക്കുക, എൻ.എഫ്.എസ്.ഐ, ബെവ്കോ തൊഴിലാളികളുടെ കൂലി നിരക്ക് വർദ്ധിപ്പിക്കുക, ചുമട്ടുതൊഴിലാളി നിയമം കാലോചിതമായി പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ക്ഷേമനിധി സബ് കമ്മറ്റി ഓഫീസുകൾക്ക് മുമ്പിൽ നവം.14ന് തൊഴിലാളി സമരം നടത്താൻ ഒക്ടോബർ 21 ന് എറണാകുളം ടൗൺ ഹാളിൽ ചേർന്ന ചുമട്ടു തൊഴിലാളി ഫെഡറേഷൻ്റെ സമരപ്രഖ്യാപന കൺവെൻഷൻ തീരുമാനിച്ചിരിക്കുന്നു.
അതിൻ പ്രകാരം എല്ലാ ക്ഷേമനിധി സബ്കമ്മറ്റി ഓഫീസുകൾക്കു മുമ്പിൽ നടത്തുന്ന സമരത്തിന്റെ ഭാഗമായി നവംബർ 14ന് രാവിലെ 10 മണിക്ക് കട്ടപ്പന ചുമട്ടുതൊഴിലാളി സബ് കമ്മറ്റി ഓഫീസിനു മുമ്പിൽ നടക്കുന്ന തൊഴിലാളി ധർണ്ണ AICC അംഗം അഡ്വ. E.M ആഗസ്തി ഉത്ഘാടനം ചെയ്യും. ജില്ലാ പ്രസിഡൻ്റ് രാജാ മാട്ടുക്കാരൻ അദ്ധ്യക്ഷത വഹിക്കും. KPCC സെക്രട്ടറി തോമസ് രാജൻ, യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, ഫെഡറേഷൻ ജില്ലാ പ്രസിഡൻ്റ്. D.കുമാർ തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.
പത്രസമ്മേളനത്തിൽ INTUC ജില്ലാ പ്രസിഡൻ്റ് രാജാ മാട്ടുക്കാരൻ, KPCC സെക്രട്ടറി തോമസ് രാജൻ, INTUC സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി രാജു ബേബി, റീജിയണൽ പ്രസിഡന്റ് സന്തോഷ് അമ്പിളി വിലാസം, മോട്ടോർ തൊഴിലാളി ഫെഡറേഷൻ ജില്ലാ ജനറൽ സെക്രട്ടറി കെ.സി.ബിജു, ജില്ലാ സെക്രട്ടറി. കെ.ഡി.മോഹനൻ, മണ്ഡലം പ്രസിഡന്റ്റ് പ്രശാന്ത് രാജു തുടങ്ങിയവർ പങ്കെടുത്തു.